തിരഞ്ഞെടുപ്പുകള്‍ മരവിപ്പിക്കണം; ഡല്‍ഹിയില്‍ കുത്തിയിരിപ്പ് സമരത്തിന് സിജെപി, മൂന്ന് ആവശ്യങ്ങള്‍

നീറ്റ് സമരത്തില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ച കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിന്. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് സമരം. എസ്‌ഐആറില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയും ബിജെപിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സിജെപി സമരത്തിലേക്ക് കടക്കുന്നത്.

48 മണിക്കൂറിനകം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം എന്നാണ് സിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ രാജ്യവ്യാപകമായ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് സമരം പ്രഖ്യാപിച്ച് മാധ്യമങ്ങളെ കണ്ടത്. നരേന്ദ്ര മോദി സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കുന്നതാണ് ഇവരുടെ നീക്കം.

cjp demands and protest plan-

സമരത്തിന്റെ ഭാഗമായി ആദ്യം ന്യൂഡല്‍ഹിയില്‍ കുത്തിയിരിപ്പ് സമരം നടത്തും. എല്ലാ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മൂന്ന് ആവശ്യങ്ങളാണ് സിജെപി പ്രധാനമായും ഉന്നയിച്ചത്. ഗ്യാനേഷ് കുമാര്‍ രാജിവെക്കണം-അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടി തുടങ്ങണം, വരാന്‍ പോകുന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും മരവിപ്പിക്കണം, എസ്‌ഐആര്‍ 2025ലെ വോട്ടര്‍ പട്ടികയിലേക്ക് പുനഃസ്ഥാപിക്കണം എന്നിവയാണ് ആവശ്യങ്ങള്‍.

രാജ്യത്തെ ഏറ്റവും വലിയ ദേശവിരുദ്ധനാണ് ഗ്യാനേഷ് കുമാര്‍ എന്ന് അഭിജിത് ദീപ്‌കെ വിമര്‍ശിച്ചു. ബിജെപിക്ക് വേണ്ടിയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അദ്ദേഹം വോട്ടര്‍മാരെ വെട്ടിയത്. എല്ലാ സംസ്ഥാനത്തും പ്രതിപക്ഷത്തെ ബുള്‍ഡോസ് ചെയ്യുയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗ്യാനേഷ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ നിയമന ശേഷം മഹാരാഷ്ട്ര, അസം, ബംഗാള്‍, ഹരിയാന തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് വോട്ട് കൂടിയെന്നും ദീപ്‌കെ പറഞ്ഞു.

സ്‌കൂള്‍ തിക് കരോ പ്രചാരണത്തിന്റെ ഭാഗമായി സിജെപി നേതാക്കള്‍ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണത്തിന് പോകുമ്പോള്‍ പ്രദേശവാസികള്‍ വോട്ട് ചോരിയെ കുറിച്ചാണ് പറയുന്നത് എന്ന് സൗരവ് ദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടണം എന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്യാനേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങണം. ജെന്‍സികളും മറ്റെല്ലാ ഗ്രൂപ്പുകളും സമരത്തില്‍ ചേരണമെന്നും അശുതോഷ് രംഗ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രീംകോടതി പിടിച്ചെടുക്കണം. സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള 2023ലെ നിയമം റദ്ദാക്കണം എന്നതാണ് സിജെപിയുടെ മറ്റൊരു പ്രധാന ആവശ്യം. സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ നിയമം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ പോകുകയാണ്. ശേഷം ജില്ലാ തലത്തിലും സമരം സംഘടിപ്പിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികളും മാധ്യമങ്ങളെ കണ്ടു. ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിച്ചുചേര്‍ത്ത് വിശാല സമരം വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma