കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; 6 മണ്ഡലങ്ങളില്‍ ഒക്ടോബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും. രണ്ട് അംഗങ്ങള്‍ മരിച്ചതും ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് എംപിമാരായ നാല് എംഎല്‍എമാര്‍ സ്ഥാനം ഒഴിഞ്ഞതുമാണ് ഉപതിരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, പാല എന്നിവയാണ് യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലങ്ങള്‍. അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്‍റെ കയ്യില്‍ ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളിലും മേധാവിത്വം യുഡിഎഫിനായിരുന്നു.

<strong> അത്തരം കോൺഗ്രസുകാരെ 'ഡാഷ്' എന്ന് വിളിക്കാം! രാഹുലിനും കോൺഗ്രസിനും വയർ നിറച്ച് കൊടുത്ത് മുഖ്യമന്ത്രി</strong> അത്തരം കോൺഗ്രസുകാരെ 'ഡാഷ്' എന്ന് വിളിക്കാം! രാഹുലിനും കോൺഗ്രസിനും വയർ നിറച്ച് കൊടുത്ത് മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പ് ഓക്ടോബറില്‍ തന്നെ നടക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. ഒഴിവ് വരുന്ന മണ്ഡലങ്ങളില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തവരുത്തും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍റെ വിജയത്തിനെതിരെ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ മുഴുവന്‍ മണ്ഡലങ്ങളിലും ഒരുമിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

onni-

എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ അരൂര്‍ അടക്കം ആറ് മണ്ഡലങ്ങളിലും വിജയം നേടാന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മറുവശത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ഉപതിരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്ന് നിശ്ചയിപ്പിച്ചുറപ്പിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം സീറ്റുകളില്‍ രണ്ടാംസ്ഥാനം നേടാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയിലും മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

<strong> മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി</strong> മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി

English summary
Elections will be held in 6 assembly constituencies in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X