തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാം; സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ദില്ലി: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പുതിയ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഏപ്രില്‍ ഒന്ന് മുതല്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടത്ര മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ബോണ്ട് വില്‍പ്പന സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ബോണ്ടിന്റെ സാധുത ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഇപ്പോള്‍ ബോണ്ട് വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരളവും ബംഗാളും ഉള്‍പ്പടെ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബോണ്ട് വില്‍പ്പന സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ 2018ലും 2019ലും തടസങ്ങള്‍ കൂടാതെ ബോണ്ട് വില്‍ക്കാന്‍ അനുവദിച്ചതാണെന്നും അതുകൊണ്ട് ഇപ്പോള്‍ വില്‍പ്പന സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് കൈമാറാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോഴ കൈമാറാനുമുള്ള വഴിയായി ഇലക്ട്രല്‍ ബോണ്ട് മാറുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
എന്നാല്‍ ബോണ്ടുകള്‍ സ്‌റ്റേ ചെയ്യരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് നിലവില്‍ വന്ന ശേഷം തിരഞ്ഞെടുപ്പ് സംഭാവനകളായി കള്ളപ്പണം എത്തുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications