ടെസ്ല ഷോറൂം മുംബൈയില്‍ തുറന്നു; ആദ്യം അവതരിപ്പിച്ചത് ഈ കാര്‍: സാധാരണക്കാര്‍ക്ക് വാങ്ങാനാകുമോ?
മുംബൈ: വാഹന പ്രേമികളുടെ ആകാംഷയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ ടെസ്ല കാര്‍ ഷോറൂം മുംബൈയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ കാറുകളെ ഏറെ ആകാംഷയോടെയാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ കാത്തിരുന്നത്. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്ക് തന്റെ ബിസിനസ് സാമ്രാജ്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ്.
ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ മുംബൈയുടെ ഹൃദയഭാഗത്തുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ (ബികെസി) മേക്കര്‍ മാക്സിറ്റി മാളിനുള്ളിലാണ് അല്പസമയം മുന്‍പ് ഷോറൂം ആരംഭിച്ചത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോറൂമാണിത്. ഷോറൂമിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

തങ്ങളുടെ പ്രശസ്തമായ 'മോഡല്‍ വൈ' എസ്യുവികളാണ് ടെസ്ല ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. വില്‍പ്പന വര്‍ധിക്കുന്നതിനനുസരിച്ച് മറ്റ് മോഡലുകള്‍ രംഗത്തിറക്കാനുള്ള പദ്ധതിയിലാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ ലഭ്യമാകും.
ആദ്യ ഘട്ടത്തില്‍ ടെസ്ല എക്സ്പീരിയന്‍സ് സെന്റര്‍ എന്നാണ് ഈ ഷോറൂം അറിയപ്പെടുന്നത്. ഈ ഷോറൂമിന് ശേഷം ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന മെട്രോ നഗരങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനാണ് പദ്ധതി.
ടെസ്ലയുടെ പൂര്‍ണ-ഇലക്ട്രിക് എസ്യുവിയായ 'മോഡല്‍ വൈ' അവതരിപ്പിച്ചുകൊണ്ടാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ആറ് മോഡല്‍ വൈ എസ്യുവികളാണ് ചൈനയിലെ ഷാങ്ഹായില്‍ നിന്ന് മുംബൈയിലേക്ക് ഇറക്കുമതി ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കിട്ട ചിത്രങ്ങളില്‍ കാറുകള്‍ ട്രക്കില്‍ കൊണ്ടുവന്ന് ഇറക്കി ഷോറൂമിലേക്കു കൊണ്ടുപോകുന്നതായി കാണാം.
രാജ്യത്ത് വില്‍ക്കുന്നതിന് കാര്‍ കമ്പനിക്ക് 70 ശതമാനം ഇറക്കുമതി താരിഫ് നല്‍കേണ്ടിവരും. അതിനാല്‍ കാര്‍ വാങ്ങുന്നവര്‍ക്ക് നോര്‍മല്‍ വിലയേക്കാള്‍ 10,000 കൂടുതല്‍ നല്‍കേണ്ടിവരും.
മോഡല്‍ വൈയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 60 ലക്ഷത്തോളം രൂപയും ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവിന് 68 ലക്ഷം രൂപയുമാണ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓണ്‍റോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്. ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം മറ്റ് വിപണികളിലെ ടെസ്ലയുടെ അടിസ്ഥാന വിലയേക്കാള്‍ ഈ വില വളരെ കൂടുതലാണ്.
മോഡല്‍ വൈ കാറുകള്‍ സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലാസിയര്‍ ബ്ലൂ, ക്യൂക് സില്വ്വര്, അള്‍ട്ര റെഡ് എന്നീ നിറങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications