കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വൈദ്യുതി ബില്ലില്‍ ഷോക്കടിപ്പിക്കാൻ കേന്ദ്രം'; എല്ലാ മാസവും നിരക്ക് കൂട്ടാൻ അനുമതിയുമായി ഭേദഗതി

Google Oneindia Malayalam News

ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ വിതരണ ഏജൻസികളെ അനുവദിക്കുന്ന ഭേദഗതിയുമായി കേന്ദ്ര ഊർജമന്ത്രാലയം. ഇത് സംബന്ധന്ധിച്ച് കരട്‌ വൈദ്യുതി ചട്ടഭേദഗതി നിർദേശം കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. ദേദഗതി പ്രകാരം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക്‌ എല്ലാമാസവും വൈദ്യുതി നിരക്ക്‌ ഉയർത്താം.

ഏജൻസിക്കുണ്ടാകുന്ന അധികച്ചെലവുകൾ ഉപയോക്താക്കളിൽ നിന്നും വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഈടാക്കാമെന്നതാണ്‌ പ്രധാന നിർദേശം.കേന്ദ്ര ഊർജമന്ത്രാലയം നിർദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപം സംസ്ഥാനങ്ങൾക്ക് കൈമാറി. വിവാദമായ വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

ഇത്തവണയും മുടക്കിയില്ല, കണ്ണന്റെ ചിത്രവുമായി ജസ്ന ഗുരുവായൂരില്‍ എത്തി, 8 വര്‍ഷമായി തുടരുന്ന പതിവ്ഇത്തവണയും മുടക്കിയില്ല, കണ്ണന്റെ ചിത്രവുമായി ജസ്ന ഗുരുവായൂരില്‍ എത്തി, 8 വര്‍ഷമായി തുടരുന്ന പതിവ്

1

വൈദ്യുതി വാങ്ങൽ, പ്രസരണ നിരക്ക്‌, ഇന്ധന നിരക്ക്‌ തുടങ്ങിയ ഇനങ്ങളിൽ ഉണ്ടാകുന്ന അധികച്ചെലവ്‌ വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഉപയോക്താക്കളിൽ നിന്നും വിതരണ ഏജൻസികൾക്ക് ഈടാക്കാമെന്നാണ് നിർദേശം. ഇതിലൂടെ റഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ എല്ലാമാസവും കമ്പനികൾക്ക്‌ വൈദ്യുതി നിരക്ക്‌ ഉയർത്താം. അതേസമയം നിരക്ക്‌ വർധിപ്പിക്കാത്ത കമ്പനികൾക്ക് പിന്നീടൊരിക്കിലും അധികച്ചെലവ്‌ ഈടാക്കാനും കഴിയില്ല. ഇതോടെ നിരക്ക്‌ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ കമ്പനികൾക്ക്‌ ലഭിക്കും.

2

നിലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനച്ചെലവ് കൂടിയാൽ അത് ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർച്ചാർജ് എന്ന പേരിൽ ഈടാക്കാൻ വ്യവസ്ഥയുണ്ട്. മൂന്നുമാസത്തിലൊരിക്കൽ ഈ ചെലവ് കണക്കാക്കി വൈദ്യുതിവിതരണ ഏജൻസികൾ റെഗുലേറ്ററി കമ്മീഷനെ അറിയിക്കണം. ഇതിൽ കമ്മീഷൻ അനുവദിക്കുന്ന അധികബാധ്യത മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ സാധിക്കു.

3

സ്വകാര്യ കമ്പനികളും വൈദ്യുതി ബോർഡുകളും തമ്മിലുള്ള കരാർ തർക്കങ്ങൾ 120 ദിവസത്തിനകം റഗുലേറ്ററി കമ്മീഷനുകൾ തീർപ്പാക്കണമെന്നും ദേദഗതിയിൽ നിർദേശിക്കുന്നുണ്ട്. ഇതിൽ കമ്മീഷൻ കാലതാമസം വരുത്തിയാൻ കക്ഷികൾക്ക് നേരിട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾവഴി സ്വകാര്യ കമ്പനികൾ വിൽക്കുന്ന പുനരുപയോഗ വൈദ്യുതിക്ക് കേന്ദ്ര പൂൾ സംവിധാനത്തിലൂടെ ഏകീകൃത നിരക്ക് ഏർപ്പെടുത്തുക, ഊർജ സംഭരണ സംവിധാനങ്ങൾക്ക് ലൈസൻസ് ഒഴിവാക്കുക, സംസ്ഥാനങ്ങളിലെ വൈദ്യുതി ലഭ്യത മുൻകൂട്ടി ആസൂത്രണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളും ഭേദഗതിയിലുണ്ട്

4

കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട്‌ വൈദ്യുതി ചട്ട ഭേദഗതി നിർദേശങ്ങളിൽ സംസ്ഥാനങ്ങൾ സെപ്‌തംബർ 11നകം അഭിപ്രായം അറിയിക്കണം. ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ അനുമതി ആവശ്യമില്ല. പുതുക്കിയ ചട്ടങ്ങൾ നിലവിൽ വന്നാൽ മൂന്ന് മാസത്തിനകം സംസ്ഥാന റഗുലേറ്ററി കമീഷനുകൾ ഇതിനനുസൃതമായ ചട്ടങ്ങൾ പുറപ്പെടുവിക്കണം. ചട്ടങ്ങൾ രൂപീകരിക്കാൻ കമീഷനുകൾ വൈകിയാലും കേന്ദ്ര ചട്ടങ്ങളിലെ മാനദണ്ഡങ്ങൾ പ്രകാരം കമ്പനികൾ എല്ലാ മാസവും നിരക്ക് വർധിപ്പിക്കാം.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...

English summary
electricity bill new amendment by central government central permission for companies to increase electricity rates every month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X