കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 ദിവസങ്ങള്‍ കഴിഞ്ഞു, ഗ്രാമീണ ഇന്ത്യയെ മോദി സര്‍ക്കാര്‍ വൈദ്യുതീകരിച്ചോ..?

Google Oneindia Malayalam News

ദില്ലി: 2015 ലെ സ്വാതന്ത്യ ദിനത്തിലാണ് ഗ്രാമീണ ഇന്ത്യയിലെ 18,452 ഗ്രാമങ്ങള്‍ 1000 ദിവസം കൊണ്ട് വൈദ്യുതീകരിക്കും എന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. 1000 ദിവസത്തെ കാലാവധി ഇക്കഴിഞ്ഞ മേയിലാണ് അവസാനിച്ചത്. 1000 ദിവസങ്ങള്‍ കൊണ്ട് 18,452 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കുമെന്നാണ് മോദി പറഞ്ഞത്. 1000 ദിവസങ്ങള്‍ കഴിയുമ്പോള്‍ ആ പ്രഖ്യാപനം എവിടെ എത്തിനില്‍ക്കുന്നു. എത്ര ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടു?

18,452 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെടുമെന്നാണ് മോദി പ്രഖ്യാപിച്ചത്. പറഞ്ഞിരുന്ന 1000 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13,469 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചുകഴിഞ്ഞു. അതായത് പ്രഖ്യാപിച്ചതിന്റെ 74% പൂര്‍ത്തിയാക്കി.ഒഡീഷയാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. സംസ്ഥാനത്തെ 2,425 ഗ്രാമങ്ങളാണ് പുതിയതായി വൈദ്യുതീകരിക്കപ്പെട്ടത്. ആസ്സാം ആണ് രണ്ടാം സ്ഥാനത്ത്. ആസ്സാമിലെ 2,240 ഗ്രാമങ്ങള്‍ പദ്ധതിപ്രകാരം വൈദ്യുതീകരിക്കപ്പെട്ടു.

modi8

13 വര്‍ഷം മുന്‍പ് ഗ്രാമീണ ഇന്ത്യയുടെ വൈദ്യുതീകരണത്തിനായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തുടങ്ങിവെച്ച ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതിയുടെ തുടര്‍ച്ചയായിരുന്നു പദ്ധതി.
വൈദ്യുതി എത്തിക്കുന്ന കുടുംബങ്ങളില്‍ മീറ്ററുകളും ട്രാന്‍ഫോര്‍മറുകളും സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയെക്കുറിച്ച് വിവരങ്ങളടങ്ങിയ ഗാര്‍വ്(GARV) എന്ന വെബ്സൈറ്റും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍(REC) പുറത്തിറക്കിയിട്ടുണ്ട്.

English summary
The Prime Minister's 1000 days deadline for electrifying the 18452 unelectrified villages finished in May 2018.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X