കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്താന്‍ മൂക്ക്‌

Google Oneindia Malayalam News

ലണ്ടന്‍: പുരുഷന്മാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന 'ഇലക്ട്രോണിക് മൂക്ക്' ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തു. മൂത്രപരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത് ഫിന്‍ലാന്‍ഡില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ബയോപ്‌സിയിലൂടെ കാന്‍സര്‍ ഉണ്ടെന്ന് ഉറപ്പാക്കിയ 50 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 'ഇ നോസ്' വിജയിച്ചതായി യൂനിവേഴ്‌സിറ്റി ഓഫ് താംപരെയിലെ നുകു കെ ജെ ഒസാല അറിയിച്ചു. മണത്തുനോക്കിയുള്ള പരിശോധനക്കൊടുവില്‍ വിശദമായ ഒരു റിപ്പോര്‍ട്ടും നല്‍കാം ഈ ഉപകരണത്തിന് സാധിക്കും.

Electronic Nose

തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന ക്യാന്‍സറാണിത്. എന്നാല്‍ പലപ്പോഴും അവസാനഘട്ടത്തില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക. പുതിയ ഉപകരണത്തിന്റെ വരവ് ഈ രോഗം മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കുമെന്നാണ് കരുതുന്നത്.

മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രത്തിലൂടെ രക്തം വരിക, ഇടയ്ക്കിതെ മൂത്രമൊഴിക്കാന്‍ തോന്നുക, ക്ഷീണം, പുറം വേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. 50 വയസ്സിനു മുകളിലുള്ളവരിലാണ് സാധാരണയായി ഈ രോഗം കണ്ടു വരുന്നത്.

English summary
Sniffing out food or danger fine but prostate cancer? Yes, if we believe Finnish investigators, an electronic nose can very well diagnose prostate cancer - the second most common cancer in males - by smelling urine samples.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X