കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ കോള്‍ എടുക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു!

  • By Sruthi K M
Google Oneindia Malayalam News

കോയമ്പത്തൂര്‍: മൊബൈല്‍ ഫോണ്‍ കോള്‍ എടുക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. ഫോണ്‍ എടുക്കാന്‍ വേണ്ടി രാത്രിയില്‍ വീടിനു പുറത്തിറങ്ങിയ 35കാരനെയാണ് കാട്ടാന കൊന്നത്. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.

മൂങ്ങില്‍മരകുട്ടൈ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വന പ്രദേശത്താണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കാട്ടാനയുടെ ശല്യം പ്രദേശത്തുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഫോണില്‍ സംസാരിക്കാന്‍ രാത്രിയാണ് ഇയാള്‍ വീടിനു പുറത്തിറങ്ങിയത്.

elephant-attack

പെട്ടെന്ന് മരങ്ങള്‍ക്കിടയില്‍ നിന്നും ശബ്ദം കേള്‍ക്കുകയായിരുന്നു. ചുറ്റും നോക്കിയപ്പോള്‍ ആദ്യം ഒന്നു കണ്ടില്ല. പിന്നീട് പെട്ടെന്ന് മരങ്ങള്‍ക്കിടയില്‍ നിന്നും ആന പ്രത്യക്ഷപ്പെടുകയായിരുന്നു. ഭയന്ന് നിലവിളിച്ചെങ്കിലും അയാള്‍ക്ക് രക്ഷപ്പെടാനായില്ല.

ആന ഇയാളെ പിടികൂടി മരത്തിലടിച്ചു കൊല്ലുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് വൈകിയാണ് അയല്‍ക്കാര്‍ ഓടിയെത്തുന്നത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

English summary
Coming out of his house to receive a call on his cell phane turned fatal for a 35-year-old labourer, who was killed by an elephant at a village on the outskirts of the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X