Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ എലിഫന്റ് വിസ്‌പറേഴ്‌സിലൂടെ ലോകം അറിഞ്ഞ ബെല്ലി ഇനി തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ

'ദ എലിഫന്റ് വിസ്‌പറേഴ്‌സ്' എന്ന ഡോക്യുമെന്ററി ഓസ്‌കാർ പുരസ്‌കാരം നേടിയതിന് പിന്നാലെ ഏറ്റവും കൂടുതൽ നമ്മൾ കേട്ട പേരാണ് ബൊമ്മന്റേയും ബെല്ലിയുടേയും. അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മൻ-ബെല്ലി എന്ന ആദിവാസി ദമ്പതികളുടെ ജീവിതത്തെ അടിസ്ഥാനമാക്ക ആണ് എലിഫന്റ് വിസ്‌പറേഴ്സ് എന്ന ഡോക്യൂമെന്ററി എടുത്തത്.

ആനകൾക്കായി മാറ്റി വെച്ച ജീവിതമാണ് ബൊമ്മൻ- ബെല്ലി ദമ്പതികളുടേത്. ഇപ്പോൾ ബെല്ലിയെ തേടി പുതിയൊരു നേട്ടം എത്തിയിരിക്കുകയാണ്. ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി ഔദ്യോ​ഗികമായി നിയമിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ ആണ് ബെല്ലി.

bomman

ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളെ വളർത്തുന്നതിലെ അർപ്പണബോധവും മാതൃകാപരമായ സേവനവും പരിഗണിച്ചാണ് അവരെ നിയമിച്ചതെന്ന് സർക്കാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ആന ക്യാമ്പുകളിൽ ഒന്നാണ് നീല​ഗിരി മുതുമല കടുവാ സങ്കേതം. ഇവിടെയാണ് ബെല്ലിയും ബൊമ്മനും. ബെല്ലിയെ സംബന്ധിച്ച് ഇത് വലിയൊരു സന്തോഷമാണ്. കാവടി എന്നാണ് വനിതാ പാപ്പാൻമാരെ തമിഴിൽ വിളിക്കുന്നത്.

രണ്ട് വർഷം മുൻപ് തെപ്പക്കാട് പരിശീലന കേന്ദ്രത്തിൽ ബൊമ്മി, രഘു എന്നീ ആനക്കുട്ടികളെ പരിചരിച്ചത് ബൊമ്മിയും ബെല്ലിയുമായിരുന്നു.
സ്വന്തം കുട്ടിയെ പോലെയായിരുന്നു ബൊമ്മനും ബെല്ലിയും രഘുവിനെ വളർത്തിയത്. ഡോക്യൂമെന്റിക്ക് അവാർഡ് കിട്ടിയതിന് പിന്നാലെ നിരവധിപേരാണ് ഈ ദമ്പതികളെ കാണാനായി എത്തിയത്.

മുതുമല ദേശീയ ഉദ്യാനത്തിൽ താമസിക്കുന്ന കാട്ടുനായകർ ഗോത്ര വിഭാഗത്തിൽ പെട്ടവരാണ് ബൊമ്മിയും ബെല്ലിയും . ആനയെ പരിപാലിക്കുന്ന പാപ്പാന്മാരുടെ കുടുംബത്തിൽ നിന്നാണ് ബൊമ്മൻ. ആനകളെ പരിപാലിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഈ ഗോത്രം ആദ്യം വനമേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടിയിരുന്നു. ആ​ദ്യം വന്യ മൃ​ഗങ്ങളോട് ബെല്ലിക്ക് ഭയം ഉണ്ടായിരുന്നെങ്കിലും മാറി.

അതേസമയം, തമിഴ്നാട്ടിലെ പാപ്പാന്മാരുടെയും കാവടികളുടെയും സേവനത്തിന് ഉള്ള ആദരവെന്നോണം എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു. മുതുമല കടുവാ സങ്കേതത്തിലെയും ആനമല കടുവാ സങ്കേതത്തിലെ 91 പേർക്ക ആണ് തുക ലഭിക്കുക. ഒപ്പം തന്നെ കോയമ്പത്തൂരിലെ ബോലംപട്ടി ആർഎഫ്, സാദിവയലിൽ പുതിയ ആന ക്യാംപ് സ്ഥാപിക്കുന്നതിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല കടുവാ സങ്കേതത്തിലെ കോഴിക്കാമുത്തി ആന ക്യാംപ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി 5 കോടി രൂപയും തമിഴ്നാട് സർക്കാർ അനുവദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+