കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശിലും രക്ഷയില്ല, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം, നാലു പേർ മരിച്ചു, കാരണം..

മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് കട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിണ്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ നാലു പേർ മരിച്ചു. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് കട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിണ്ടുണ്ട്.

 പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്ന്, ഗുജറാത്ത് കലാപം ബിജെപിക്കേറ്റ പ്രഹരം, തുറന്നടിച്ച് പ്രണബ് പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്ന്, ഗുജറാത്ത് കലാപം ബിജെപിക്കേറ്റ പ്രഹരം, തുറന്നടിച്ച് പ്രണബ്

mynmar

 തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും.. പെണ്‍കുട്ടി ചെയ്തത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും.. പെണ്‍കുട്ടി ചെയ്തത്

ബംഗ്ലാദേശ്- മ്യാൻമാർ അതിർത്തിയോട് ചേർന്ന വന മേഖലയിലാണ് റോഹിങ്ക്യൻ അഭയാർഥികൾ ടെന്റുകൾ നിർമ്മിച്ച് താമസിക്കുന്നത്. ഈ മേഖലയിലാണ് കട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതിനു മുൻപും ആനയുടെ ആക്രമത്തിൽ ഏഴ് റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടിരുന്നു.

 റോഹിങ്ക്യൻ ക്യാമ്പുകളിൽ ആന ശല്യം

റോഹിങ്ക്യൻ ക്യാമ്പുകളിൽ ആന ശല്യം

മ്യാൻമാർ- ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന വന പ്രദേശത്താണ് റോഹിങ്ക്യൻ അഭയാർഥികൾ തമ്പടിച്ചിരിക്കുന്നത്. ആനകളുടെ സഞ്ചാര മേഖലയിലാണ് ഇവർ ടെന്റുകൾ നിർമ്മിച്ചിരിക്കുന്നത്.

 വനങ്ങൾ നശിപ്പിക്കുന്നു

വനങ്ങൾ നശിപ്പിക്കുന്നു

പ്രധാനമായും വന മേഖലയാണ് അഭയാർഥികൾ തമാസത്തിനായി തിരഞ്ഞെടുക്കുന്നത്. ടെന്റുകൾ നിർമ്മിക്കാനായി വനപ്രദേശം അനധികൃതമായി കൈയേറുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. വന നശീകരണം മേഖലയിൽ വ്യാപകമാകുന്നുണ്ടെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

 ഇതിനോടകം മരിച്ചത് നിരവധി പേർ

ഇതിനോടകം മരിച്ചത് നിരവധി പേർ

ആനയുടെ ആക്രമണത്താൽ ഇതിനോടകം തന്നെ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ 3 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 4 പേർ മരിച്ചിരുന്നു. നാലു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ ഇതിനു മുൻപ് ആനയുടെ ആക്രമണത്തിൽ 7 പേർ മരിച്ചിരുന്നു.

മ്യാൻമാറിൽ നിന്നുള്ള പലായനം‌‌

മ്യാൻമാറിൽ നിന്നുള്ള പലായനം‌‌

അഭ്യന്തര കലാപത്തെ തുടർന്ന് റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിനെ കൂടാതെ ലോകത്തിലെ മറ്റു രാജ്യങ്ങളിലേയ്ക്കും ഇവർ കൂടിയേറിയിരുന്നു. എന്നാൽ ബംഗ്ലാദേശ് അഭയാർഥികളെ സ്വീകരിക്കുകയും അഭയം നൽകുകയും ചെയ്തിരുന്നു.

ക്യാമ്പുകൾ നിറഞ്ഞു

ക്യാമ്പുകൾ നിറഞ്ഞു

അഭയാർഥികളുടെ കുത്തൊഴുക്കു മൂലം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരുന്നു. ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്.

അഭയാർഥികളെ തിരിച്ചു വിളിക്കണം

അഭയാർഥികളെ തിരിച്ചു വിളിക്കണം

മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാകുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ ഇതുവരെ മ്യാൻമാർ തയ്യാറായിട്ടില്ല.

English summary
Wild elephants attacked a new camp where Rohingya refugees were sleeping, killing a woman and her three children in southern Bangladesh, an official said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X