കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഗര്‍ പരിഷത്ത് കേസ്: സാമൂഹ്യ പ്രവര്‍ത്തകന്‍ ആനന്ദ് തെല്‍തുംബെ അറസ്റ്റില്‍, മാവോയിസ്റ്റ് ബന്ധം!!

Google Oneindia Malayalam News

മുംബൈ: ഭീമാ കൊറോഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സാമൂഹ്യ പ്രവര്‍ത്തകനും ചിന്തകനുമായ ആനന്ദ് തെല്‍തുംബയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി തെല്‍തുംബെ ശ്രമിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം മുംബൈയില്‍ എന്‍ഐഎയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തെല്‍തുംബെയ്ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഐഐഎമ്മിലെ മുന്‍ വിദ്യാര്‍ത്ഥിയും എഞ്ചിനീയറുമാണ് അദ്ദേഹം. ഖരഗ്പൂര്‍ ഐഐടിയിലെ അധ്യാപകനാണ് അദ്ദേഹം. ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

1

നേരത്തെ മാവോയിസ്റ്റ് കേസും എല്‍ഗര്‍ പരിഷത്തിലെ അക്രമം സംബന്ധിച്ച കേസും വ്യത്യസ്തമായി തന്നെ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനും തീരുമാനിച്ചിരുന്നു. ഇത് സര്‍ക്കാരിനെ രണ്ട് തട്ടിലാക്കിയിരുന്നു. എന്‍സിപി പരസ്യമായി ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന കേസ് എന്‍ഐഎ അന്വേഷിക്കട്ടെയെന്നാണ് ഉദ്ധവിന്റെ നിലപാട്. തെല്‍തുംബെയ്‌ക്കെതിരെ യുഎപിഎ പ്രകാരമാണ് കേസെടുത്തത്. 2017 ഡിസംബര്‍ 31നാണ് സംഭവം നടന്നത്. എല്‍ഗാര്‍ പരിഷത്തിലെ യോഗത്തിന് ശേഷമാണ് അക്രമം ഉണ്ടായതെന്നാണ് എന്‍ഐഎ നിലപാട്.

അക്രമത്തിന് ശേഷം നിരവധി സാമൂഹ്യ പ്രവര്‍ത്തകരുടെ വീട്ടില്‍ പരിശോധനകള്‍ നടന്നിരുന്നു. തെല്‍തുംബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനായി പദ്ധതി തയ്യാറാക്കിയെന്നാണ് ആരോപണം. 2018 ഓഗസ്റ്റില്‍ തന്റെ വീട് റെയ്ഡ് ചെയ്ത ശേഷം സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും, എന്റെ ലോകം തീര്‍ത്തും മാറി പോയെന്നും തെല്‍തുംബെ കീഴടങ്ങുന്നതിന് മുമ്പ് എഴുതിയ കത്തില്‍ പറയുന്നു. താന്‍ ഇതുവരെ എഴുതിയ പുസ്തകങ്ങളോ ലേഖനങ്ങളോ അഭിമുഖങ്ങളിലോ ഒരിക്കല്‍ പോലും താന്‍ അക്രമത്തെയോ ഏതെങ്കിലും സായുധ പ്രവര്‍ത്തനത്തെയോ പിന്തുണച്ചിരുന്നില്ല. എന്നിട്ടും എനിക്കെതിരെ ഡ്രാകോണിയന്‍ നിയമമായ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നതെന്നും തെല്‍തുംബെ പറഞ്ഞു.

എന്റെ ഇന്ത്യ തകര്‍പ്പെടുകയാണ്. ഇന്ന് ഒരു നേര്‍ത്ത പ്രതീക്ഷ മാത്രമാണ് ഉള്ളത്. എന്‍ഐഎ കസ്റ്റഡിയിലേക്കാണ് പോകുന്നത്. ഇനി നിങ്ങളോട് എപ്പോള്‍ സംസാരിക്കാനാവുമെന്ന് അറിയില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്, നിങ്ങളുടെ ഊഴം വരുന്നതിന് മുമ്പ് സത്യസന്ധമായി എല്ലാം വിളിച്ച് പറയാന്‍ ശ്രമിക്കണമെന്നാണെന്നും തെല്‍തുംബെ പറഞ്ഞു. അതേസമയം കേസില്‍ ഇതുവരെ ഒമ്പത് സാമൂഹ്യ പ്രവര്‍ത്തകരാണ് ജയിലിലുള്ളത്. എല്‍ഗാര്‍ പരിഷത്ത് യോഗത്തില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും, അതാണ് കലാപത്തിന് കാരണമായതെന്നും പോലീസ് ആരോപിക്കുന്നു. ഒരു കത്തിന്റെ പേരിലാണ് എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ആനന്ദ് എന്ന് പറയുന്നുണ്ട്. ഇന്ത്യയില്‍ പൊതുവായി പറയപ്പെടുന്ന പേരാണ് ഇതെന്നും തെല്‍തുംബെ പറഞ്ഞു.

English summary
elgar parishad case activist anand teltumbe arrested by nia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X