കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഗർ പരിഷത്ത് കേസ്; കവി വരവര റാവുവിനെ 15 ദിവസത്തേക്ക് നാനാവതി ആശുപത്രിയിലേക്ക് മാറ്റും

Google Oneindia Malayalam News

മുംബൈ; സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റും .15 ദിവസത്തേക്കാണ് മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുക. വരവര റാവുവിനെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റണമെന്ന് മുംബൈ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇത് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ നടപടി.

പ്രത്യേക കേസായി പരിഗണിച്ച് കവിയെ ഉടൻ തന്നെആശുപത്രിയിലേക്ക് മാറ്റുമെന്ന് സർക്കാർ വ്യക്തമാക്കി. കവിയെ മാറ്റുന്നതിൽ സർക്കാരിന് യാതൊരു തരത്തിലുള്ള എതിർപ്പും ഇല്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വരവര റാവുവിന്റെ ചികിത്സാ ചെലവ് മഹാരാഷ്ട്രാ സർക്കാരാണ് വഹിക്കേണ്ടത്.

 varavararao

81കാരനായ വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും ഉടൻ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും കാണിച്ച് വരവരറാവുവിന്റെ ഭാര്യ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റണമെന്ന വരവര റാവുവിന്റെ കുടുംബത്തിന്റെ ആവശ്യം മഹാരാഷ്ട്ര സർക്കാർ എതിർത്തില്ല.

വരവര റാവുവു ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർ സംഘടിപ്പിച്ച ദളിത് സംഗമമാണ് പൂണെയിലെ ഭീമ-കൊറെഗാവ് കലപാത്തിന് കാരണമായതെന്ന് കാണിച്ചാണ് അദ്ദേഹം ഉൾപ്പെടെയുള്ളവരെഅറസ്റ്റ് ചെയ്തത്.യുഎപിഎ നിയമപ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

സ്വർണ്ണക്കടത്ത് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുല്ലപ്പളളിസ്വർണ്ണക്കടത്ത് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുല്ലപ്പളളി

 സിദ്ദീഖ് കാപ്പന്‍ അഭിഭാഷകനുമായി സംസാരിച്ചു; 49 ദിവസത്തിന് ശേഷം, യുപി ജയിലില്‍ ഇങ്ങനെ... സിദ്ദീഖ് കാപ്പന്‍ അഭിഭാഷകനുമായി സംസാരിച്ചു; 49 ദിവസത്തിന് ശേഷം, യുപി ജയിലില്‍ ഇങ്ങനെ...

പാലായിൽ കണക്ക് കൂട്ടൽ പിഴയ്ക്കാതെ സിപിഎം.. നഷ്ടം സിപിഐയ്ക്ക് മാത്രം.. കണക്കിലെ പ്രതീക്ഷപാലായിൽ കണക്ക് കൂട്ടൽ പിഴയ്ക്കാതെ സിപിഎം.. നഷ്ടം സിപിഐയ്ക്ക് മാത്രം.. കണക്കിലെ പ്രതീക്ഷ

'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ

English summary
Elgar Parishad case; Poet Varavara Rao will be shifted to Nanavati Hospital for 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X