ഡൊമിനോസ് പിസ ഡെലിവറി ബോയ് 5വയസ്സുകാരിയെ പീഡിപ്പിച്ചു
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്ചതു. ഡൊമിനോസ് പിസ ഡെലിവറി ചെയ്യാനെത്തിയ യുവാവാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ പിസ ഡെലിലറി ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. പിസ കഴിക്കാന്‍ വേണ്ടി മറ്റ് കുടുംബാംഗങ്ങളെക്കൂടി വിളിക്കാന്‍ വേണ്ടി താഴത്തെ നിലയിലേക്ക് പോയതായിരുന്നത്രെ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടി.
പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കയ്യില്‍ പിസ നല്‍കിയതിന് ശേഷം തിരിച്ചുവരവേ ഡെലിവറി ബോയ് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി പേടിച്ചാണ് വീട്ടിലേക്ക് ഓടിക്കയറിവന്നതെന്ന് മുത്തശ്ശി പറഞ്ഞു. വീട്ടില്‍ കയറിയതും കുട്ടി അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നത്രെ. ഒന്നാം ക്ലാസിലാണ് ഈ കുട്ടി പഠിക്കുന്നത്.

കുടുംബാംഗങ്ങള്‍ ഉടന്‍തന്നെ താഴെയെത്തി ഡെലിവറി ചെയ്യാന്‍ വന്ന ആളെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട് ഇവര്‍ ലജ്പത് നഗറിലുള്ള ഡൊമിനോസ് പിസ ഔട്ട്ലെറ്റില് പോയി സംഭവം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ അവിടെയും ഉണ്ടായിരുന്നില്ല. ഇയാളുടെ രാജിക്കത്ത് തങ്ങള്‍ക്ക് കിട്ടിയതായി ഡൊമിനോസ് പിസ അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വൈകാതെ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പോലീസ് കേസെടുത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications