കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ അടിയന്തര ഭീകരവിരുദ്ധ ഓപ്പറേഷൻ: കമാൻഡോകളെ എയർലിഫ്റ്റ് ചെയ്ത്!! ഏറ്റവും വലിയ ദൌത്യം

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താൻ അടിയന്തര നടപടികളുമായി സുരക്ഷാ സേന. കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചതിന് ശേഷവും കുടുതൽ ഭീകരർ അതിർത്തി കടന്നെത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നുണ്ട്. നിയന്ത്രണ രേഖ വഴിയാണ് ഇവർ നുഴഞ്ഞുകയറിയതെന്നാണ് പോലീസ് കരുതുന്നത്. ഇതോടെ ഇന്ത്യൻ സൈന്യത്തിവെ എലൈറ്റ് പാരാമിലിട്ടറി സേനയെയാണ് മലമ്പ്രദേശത്ത് എയർലിഫ്റ്റ് ചെയ്തിട്ടുള്ളത്. ഈ പ്രദേശത്തേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാൻ കഴിയില്ല.

 എം എൻ കാരശ്ശേരിക്കും പരിസ്ഥിതി പ്രവർത്തകർക്കുമെതിരെ ആക്രമണം: സംഭവം കക്കാടംപൊയിലിൽ വെച്ച്!! എം എൻ കാരശ്ശേരിക്കും പരിസ്ഥിതി പ്രവർത്തകർക്കുമെതിരെ ആക്രമണം: സംഭവം കക്കാടംപൊയിലിൽ വെച്ച്!!

ഈ സാഹചര്യത്തിലാണ് എയർ ലിഫ്റ്റിംഗ്. സൈന്യമാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കശ്മീരിലെ ബന്ദിപ്പൊരയിലെ ഗുരസിലെ നിയന്ത്രണ രേഖ വഴി കൂടുതൽ ഭീകരർ വഴി നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയത്തിൽ ഈ പ്രദേശത്ത് പാരാമിലിട്ടറി സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർ ഉപയോഗിക്കുന്ന കശ്മീരിലെ ത്രാലിലേക്കുള്ള റൂട്ട് വഴി ഭീകരർ എത്തിച്ചേരുമെന്ന സംശയത്തിലാണ് സൈന്യം ഈ പ്രദേശത്ത് പിടിമുറുക്കുന്നത്.

indian-army1-

സെപ്തംബർ 27ന് സൈന്യവും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. രാത്രി 9 മണിയോടൊയിരുന്നു സംഭവം. ഈ പ്രദേശത്ത് 2014ന് ശേഷമുണ്ടാകുന്ന ആദ്യത്തെ ഏറ്റുമുട്ടലാണിത്. ഒരാൾ അതേ രാത്രിയിലും രണ്ടാമൻ മൂന്നാം ദിവസവുമാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരവിരുദ്ധ ഓപ്പറേഷനാണിത്. ആഗസ്റ്റ് നാലിനാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.

ശ്രീനഗറിനേയും ദക്ഷിണ കശ്മീരിനെയും ചുറ്റിക്കിടക്കുന്ന ശുദ്ധജല തടാകമുള്ള പ്രദേശമാണ് ഗ്യാങ്ബാൽ. വിദേശികളായ വിനോദ സഞ്ചാരികളുടേയും ഇഷ്ട കേന്ദ്രമായ ഇവിടെ ക്യാമ്പിംഗിനും ട്രക്കിങ്ങിനുമായി ഉപയോഗിച്ച് വരുന്ന പ്രദേശം കൂടിയാണ്. ഭീകരരുടെ സാന്നിധ്യം വർധിച്ചതോടെ ഇവിടെയെത്തുന്ന സന്ദർശകരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഭീകരർ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഈ ട്രക്കിംഗ് റൂട്ട് വഴി മൂന്നോ നാലോ മണിക്കൂറുകൊണ്ട് ഭീകരർക്ക് ലക്ഷ്യത്തിലെത്താൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ പോസ്റ്റർ ബോയ് ബർഹാൻ വാനിയുടെ ജന്മസ്ഥലമാണ് ത്രാൽ. പർവ്വത പ്രദേശത്തേക്ക് 17 കിലോമീറ്റർ മാറിയാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്.

English summary
Elite Commandos Airdropped in Kashmir’s Ganderbal Forests After Militants Sighted on Trek Route to Srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X