Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ മസ്‌ക് ഇന്ത്യയിലേക്ക്; മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ബഹുമതി

ഡല്‍ഹി: തന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ധനികനായ ടെക് സംരംഭകന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യയിലേക്ക്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് തീരുമാനം. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മസ്‌ക് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ്-ഇന്ത്യ സഹകരണം സംബന്ധിച്ചാണ് മോദിയും മസ്‌കും സംസാരിച്ചത്. മസ്‌കിന്റെ സന്ദര്‍ശനത്തെ കേന്ദ്ര സര്‍ക്കാരും ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് അമേരിക്കന്‍ ശതകോടീശ്വരന്റെ സന്ദര്‍ശനം. ഇന്ത്യയില്‍ ഇറക്കുമതി തീരുവ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന താഴ്ന്ന നിലയിലായത് ടെസ്‌ലയുടെ വരവിന് അനുകൂല ഘടകമാണ്.

Elon Musk

ഈ വര്‍ഷം മൂന്നാം പാദത്തോടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. ഈ ഷോറൂമുകളില്‍ വിവിധ തസ്തികകളിലേക്ക് കമ്പനി നിയമനം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കസ്റ്റമര്‍ ഫേസിങ്, ബാക്ക് എന്‍ഡ് ജോലികള്‍ക്കായുള്ള 13 തസ്തികകളിലേക്കാണ് ടെസ്‌ല റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. ഇതിനായി ലിങ്കഡ്ഇന്നില്‍ നേരത്തെ പരസ്യവും നല്‍കിയിരുന്നു.

അതുപോലെ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക്, ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. അതിനായി ഇന്ത്യയിലെ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ ഏറ്റവും നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് മസ്‌ക്. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനും നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനാണ് അദ്ദേഹം നേതൃത്വം നല്‍കുന്നത്. മസ്‌കിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് വിവിധ വിഷയങ്ങളില്‍ ഇലോണ്‍ മസ്‌കുമായി സംസാരിച്ചതായി മോദി അറിയിച്ചത്. ഫെബ്രുവരിയില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിരുന്നു ഇപ്പോഴത്തെ സംഭാഷണം. യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്റെ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രി മോദി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച്ച നടത്തിയത്. സ്പേസ് എക്സ് സിഇഒയ്ക്കൊപ്പം ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു. ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള മേഖലകളില്‍ ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്തുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ അടുത്തിടെ കൈക്കൊണ്ടിരുന്നു. നാസയുടെ വിവിധ പദ്ധതികളില്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പങ്കാളിയാണ്.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഉടനെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഏപ്രില്‍ 21 മുതല്‍ 24 വരെയാണ് വാന്‍സിന്റെയും ഭാര്യ ഉഷയുടെയും ഇന്ത്യാ സന്ദര്‍ശനം. ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും നടന്നു വരികയാണ്.

അതേസമയം, അമേരിക്കന്‍ ഭരണകൂടത്തില്‍ ഇലോണ്‍ മസ്‌കിനുള്ള അമിതമായി സ്വാധീനത്തില്‍ വലിയ എതിര്‍പ്പും ട്രംപ് ഭരണകൂടം നേരിടുന്നുണ്ട്. ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനം ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഡോജിന്റെ നേതൃത്വത്തില്‍ നിന്ന് മസ്‌ക് വൈകാതെ സ്ഥാനമൊഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+