മാസ് എന്‍ട്രിക്കിടെ കല്ലുകടി; ഇന്ത്യയിലേക്കുള്ള വരവിനിടെ ടെസ്ലയുടെ ഇന്ത്യന്മേധാവി പ്രശാന്ത് മേനോന് രാജിവച്ചു
മുംബൈ: ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ടെസ്ല ഷോറൂമുകള്‍ ആരംഭിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിലാണ് ഷോറൂമുകള്‍ ആരംഭിക്കുന്നത്. അതിലൊന്ന് മുംബൈയാണ്. പ്രശസ്തമായ ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് 35 ലക്ഷം പ്രതിമാസ വാടകയുള്ള ഷോറൂം എടുത്തിരിക്കുന്നത്.
ഡല്‍ഹിയില്‍ ഒരു ഷോറൂം കൂടി ആരംഭിക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടെസ്ല. ആഗോള തലത്തില്‍ വൈദ്യുതി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനിയാണിത്. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് വലിയ വാര്‍ത്ത പ്രാധാന്യം ലഭിച്ചിരുന്നു.

അടുത്തിടെ, ടെസ്ലയുടെ ഇന്ത്യയിലെ ജോലി ഒഴിവുകള്‍ സംബന്ധിച്ച് ലിങ്ക്ഡ് ഇന്നില്‍ പരസ്യവും നല്‍കിയിരുന്നു. ഇങ്ങനെ എല്ലാ രീതിയിലും മാസ് എന്‍ട്രിക്ക് കമ്പനി തയാറെടുക്കുമ്പോഴാണ് പദ്ധതികള്‍ക്ക് തിരിച്ചടിയായി പുതിയ വാര്‍ത്ത വരുന്നത്.
ടെസ്ലയുടെ ഇന്ത്യന്‍ മേധാവി പ്രശാന്ത് മേനോന് രാജിവെച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴാണ് ഈ വാര്‍ത്ത വരുന്നത്. ഇന്ത്യയിലെ ഷോറൂമുകള്‍ ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സുപ്രധാന പദവിയിലായിരുന്നു പ്രശാന്ത് മേനോന്.
വ്യക്തിപരമായ കാരണങ്ങളാലാണ് പ്രശാന്ത് മേനോന് സ്ഥാനമൊഴിയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ടെസ്ലയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഒന്‍പത് വര്‍ഷത്തെ സുദീര്‍ഘമായ ടെസ്ലയിലെ കരിയറാണ് പ്രശാന്ത് മേനോന് അവസാനിപ്പിച്ചത്. നാല് വര്‍ഷമായി ടെസ്ല ഇന്ത്യയുടെ ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു. 2021-ല്‍ പൂനെയിലെ ടെസ്ല ഇന്ത്യയുടെ ഓഫീസ് സ്ഥാപിച്ചതിന് നേതൃത്വം നല്കിയതും പ്രശാന്ത് മേനോനായിരുന്നു.
ടെസ്ലയുടെ ഇന്ത്യന്‍ മേധാവി സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് യുഎസിലെ ടെസ്ലയിലും അദ്ദേഹം ജോലി ചെയ്തിരുന്നു. അതേസമയം പ്രശാന്ത് മേനോന് പകരം ആര് വരും എന്നതും അനിശ്ചിതമായി തുടരുകയാണ്. കമ്പനി ഇപ്പോഴും പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്ലയുടെ ചൈനീസ് നേതൃത്വം മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ വരവിന് തൊട്ടുമുന്‍പാണ് ഈ രാജി എന്നതാണ് ശ്രദ്ധേയം. സ്റ്റോര്‍, സര്‍വീസ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ രണ്ട് ഡസനോളം ജോലി ഒഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ അതിവേഗത്തിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
അടുത്തിടെ, പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇലോണ്‍ മസ്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹം ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മസ്ക് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന സ്റ്റാര്‍ലിങ്ക് എന്ന, ഇലോണ്‍ മസ്കിന്റെ കമ്പനിക്ക് ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാനും പദ്ധതികളുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications