Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടും തണുപ്പില്‍ 30 കിലോമീറ്റര്‍ നടന്ന് കാമുകി കാമുകന്‍ന്മാരുടെ ഒരു ഒളിച്ചോട്ടം

ബറേയ്‌ലി: വീട്ടുകാരും നാട്ടുകാരും കണ്ടുപിടിക്കുന്നതിന് മുന്‍പ് ഗ്രാമം കടന്നു രക്ഷപ്പെടാന്‍ 30 കിലോമീറ്റര്‍ നഗ്നപാദരായി കാമുകി കാമുകന്മാരുടെ ഒളിച്ചോട്ടം. ഉത്തര്‍ പ്രദേശിലെ ബറേയ്‌ലിയില്‍ നിന്നുമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. ഉത്തരേന്ത്യയിലെ കൊടും ശൈത്യം വകവെക്കാതിയായിരുന്നു ഇരുവരും ഒറ്റ രാത്രികൊണ്ട് ഇത്രയുദൂരം താണ്ടിയതെന്നത് അതിശയിപ്പിക്കുന്നതാണ്.

ഗ്രാമത്തിലെ കൃഷിപ്പാടവും നീളന്‍ കരിമ്പിന്‍ തോട്ടങ്ങളും താണ്ടിയായിരുന്നു സിനിമാ സ്‌റ്റൈലില്‍ ഇരുവരും ഒളിച്ചോടിയത്. എന്നാല്‍, 30 കിലോമീറ്റര്‍ താണ്ടി ഇവരെത്തിയത് പോലീസിന്റെ കൈയ്യിലേക്കാണ്. രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസ് ഇരുവരെയും കരേലി ഗ്രാമത്തിനടുത്തുവെച്ച് കണ്ടെത്തുകയായിരുന്നു.

couples

ഇരുവരെയും സുഭാഷ് നഗര്‍ പോലീസ് സ്‌റ്റേഷിനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോട്ടത്തിന്റെതും 30 കിലോമീറ്റര്‍ നീണ്ട സാഹസത്തിന്റെയും കഥ പുറത്തുവരുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ കുടുംബങ്ങളുടെ എതിര്‍പ്പ് ഭയന്നാണ് ഒളിച്ചോടിയതെന്ന് പറഞ്ഞു. ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഇവരെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 19, 20 വയസ് പ്രായമുള്ളവരാണ് ഇവര്‍. തന്റെ 30 വര്‍ഷത്തെ സര്‍വീസിനിടെ ഇത്തരം ഒരു കേസ് ആദ്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ജെ പി യാദവ് പറഞ്ഞു. ഇത്രയും ദൂരം കൊടും തണുപ്പില്‍ നടന്നുവന്ന ഇവരുടെ സ്റ്റാമിനയും പ്രണയ തീവ്രതയും സമ്മതിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+