Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമാന്‍ അഹ്മദ് യുഎഇയിലേയ്ക്ക് പറക്കും; ചികിത്സ ഇറ്റാലിയന്‍ വിദഗ്ദന് കീഴില്‍!!!

മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ് യുഎഇയിലേയ്ക്ക് പറക്കും. മുംബൈയിലെ മൂന്ന് മാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്.

സെയ്ഫീ ആശുപത്രിയില്‍ നിന്ന് ഇമാന്റെ സിടി സ്‌കാന്‍, എക്‌സ് റേ, രക്ത പരിശോധനാ എന്നിവ ഉള്‍പ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച വിപിഎസ് ഹെല്‍ത്ത് കെയറിലെ ഡോക്ടര്‍മാരുടെ സംഘം ഞായറാഴ്ച അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലേയ്ക്ക് ഇമാനെ മാറ്റും. മുംബൈയിലെത്തി ഇമാനെ സന്ദര്‍ശിച്ച വിപിഎസ് ഹെല്‍ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ഷമീര്‍ വയലിലാണ് ഇക്കാര്യം അറിയിച്ചത്.

3-28-

ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഒരു സംഘം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, നഴ്‌സുമാര്‍ എന്നിവര്‍ എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരിക്കും. മൂന്നോ നാലോ ഡോക്ടര്‍മാര്‍, പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നഴ്‌സുമാര്‍, എന്നിവരാണ് ഇമാനൊപ്പം ഉണ്ടാകുക. സെയ്ഫീ ആശുപത്രിയിലെ മൂന്ന് മാസം നീണ്ടുനിന്ന ചികിത്സ ഫലപ്രദമാണെന്നും ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, ഫിസിയോ തെറാപ്പി എന്നിവയ്ക്ക് കൂടി ഇമാനെ വിധേയമാക്കേണ്ടതുണ്ടെന്നും ഡോ. സമീര്‍ പറഞ്ഞു. ഇമാന്റെ സഹോദരി ഷൈമാ സെമിലും അബുദാബിയിലേയ്ക്ക് പോകുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിച്ച ഹൈഡ്രോളിക് സ്‌ട്രെച്ചറാണ് ഇമാനെ കൊണ്ടുപോകുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഫെബ്രുവരി 11നാണ് 500 കിലോഗ്രാം ഭാരമുള്ള ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദിനെ ചികിത്സയ്ക്കായി മുംബൈയിലെ സെയ്ഫി ആശുപത്രിയിലെത്തിച്ചത്. രണ്ട് മാസം നീണ്ടുനിന്ന ചികിത്സയിലൂടെ ഇമാന്റെ ഭാരം 327 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇമാന്റെ സഹോദരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമാനെ കൂടുതല്‍ ചികിത്സയ്ക്കായി യുഎഇയിലേയ്ക്ക് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+