കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഹരിയില്‍ മതപരിപാടിക്ക് വന്ന ആപ്പ് എംപിയെ ഇറക്കിവിട്ടു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളെ കൊണ്ട് ആം ആദ്മി പാര്‍ട്ടി വീണ്ടും നാണംകെടുന്നു. ഗാര്‍ഹിക പീഡനക്കേസും സര്‍ട്ടിഫിക്കറ്റ് തിരുത്തലും മറ്റുമായി മുതിര്‍ന്ന നേതാക്കള്‍ നേരത്തെ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ, മദ്യലഹരിയില്‍ മതപരിപാടിക്ക് വന്ന ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാംഗമായ ഭഗവന്ത് മാന്‍ ആണ് വാര്‍ത്തയായിരിക്കുന്നത്.

ഭഗവന്ത് മാന്‍ മദ്യപിച്ച് വന്നത് ഒരു തരത്തിലും ന്യായീകരിക്കാകില്ല എന്ന് അമൃത്സറിലെ ദര്‍ബാര്‍ സാഹിബ് മുന്‍ ഗ്രാന്തിയായ ജഗ്താര്‍ സിംഗ് പറഞ്ഞു. ഗുരു സാഹിബ് പ്രകാശിന്റെ സാന്നിധ്യത്തില്‍ എങ്ങനെയാണ് അദ്ദേഹത്തിന് മദ്യപിച്ച് വരാന്‍ തോന്നിയത്. ഈ നാണം കെട്ട പ്രവൃത്തിക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളോടും മാന്‍ മാപ്പ് പറയണം. ഇനിയൊരിക്കലും എം പിയെ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്യരുത്.

bhagwantmann

ഭഗവന്ത് മാന്‍ മദ്യപിച്ചാണ് എത്തിയിരിക്കുന്നത് എന്ന് ഞാന്‍ അവിടെ വെച്ച് പറഞ്ഞിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ആരും അറിയാതെ സ്ഥലം വിടാന്‍ ഞങ്ങള്‍ എം പിയോട് ആവശ്യപ്പെട്ടത്. ബഹളം വെക്കാനൊന്നും നില്‍ക്കാതെ അദ്ദേഹം സ്ഥലം വിടുകയും ചെയ്തു - ജഗ്താര്‍ സിംഗ് പറഞ്ഞു. പാര്‍ലമെന്റില്‍ ഭാഗവന്ത് മാന്‍ നടത്തിയ തമാശ പ്രയോഗങ്ങള്‍ മുന്‍പ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ ഹിറ്റായിരുന്നു.

English summary
In an embarrassment for the Aam Aadmi Party's (AAP), party's Sangrur MP, Bhagwant Mann, was on forced to leave a ceremony after he was allegedly found drunk. The AAP leader had gone to a bhog ceremony of the two men killed in police firing, but after a former granthi realised he (Mann) was drunk, he was asked to leave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X