കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി തട്ടിപ്പ്: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അറസ്റ്റില്‍

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും നാണക്കേട്. വ്യാജബിരുദക്കേസില്‍ മുന്‍ നിയമ മന്ത്രിയും എം എല്‍ എയും അന്വേഷണം നേരിടുന്നതിന് പിന്നാലെ ഭൂമി തട്ടിപ്പ് കേസില്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കോണ്ട്‌ലിയില്‍ നിന്നുള്ള നിയമസഭാംഗമായ മനോജ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് പോലീസ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നാല് പോലീസ് കേസുകളാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിപ്പിന് പുറമേ സെക്യൂരിറ്റി ജിവനക്കാരുമായി വഴക്കുണ്ടാക്കിയതിനും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

aapmlamanojkumar

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിലുള്ളത് പഴയ കേസാണെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയ് കുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം, ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ദില്ലി പോലീസ് എം എല്‍ എയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എന്ന് വിജയ് കുമാറിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ മുന്‍ നിയമമന്ത്രിയും എം എല്‍ എയുമായ ആം ആദ്മി പാര്‍ട്ടി നേതാവ് ജിതേന്ദര്‍ സിങ് തൊമാര്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ് ഇപ്പോള്‍. ആം ആദ്മി പാര്‍ട്ടിയുടെ മറ്റൊരു നേതാവായ സോമനാഥ് ഭാരതിക്കെതിരെ ഭാര്യ പീഡനക്കേസുമായി രംഗത്തെത്തിയിരുന്നു.

English summary
In a fresh embarrassment for ruling AAP government in Delhi, police on Thursday arrested MLA from Kondli, Manoj Kumar, under charges of cheating and forgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X