കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകളെ കാണാനില്ല, മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ്!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: ബിഹാറിലെ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ മകള്‍ക്കെതിരെ പോലീസ് കേസ്. മഞ്ജിയുടെ മകള്‍ സുനൈനാ ദേവിയുടെ മരുമകള്‍ സോണിയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് സുനൈനാ ദേവിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മഞ്ജിയുടെ മകള്‍ക്കെതിരെ കേസെടുത്ത കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

സോണിയുടെ പിതാവിന്റെ പരാതിയില്‍ സുനൈനാ ദേവിക്കും കുടുംബത്തിലെ മറ്റ് നാല് പേര്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗയാ ടൗണിലുള്ള ദെല്‍ഹ പോലീസ് സ്‌റ്റേഷനിലാണ് സോണിയുടെ അച്ഛനായ രാംദേവ് മഞ്ജി പരാതി നല്‍കിയിട്ടുള്ളത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. മകളുടെ ജീവന്‍ അപകടത്തിലാണ് എന്ന് പോലും ഇയാള്‍ക്ക് പേടിയുണ്ട്.

jitanrammanjhi

കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് സുനൈനാ ദേവിയും കുടുംബവും മകളെ കൊന്നു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. മകളുടെ മൃതദേഹം തങ്ങളെ കാണിക്കുക പോലും ചെയ്യാതെ സംസ്‌കിരിച്ചു. സുനൈനയുടെ മകന്‍ വിക്കിയുമായി 2008 ലാണ് സോണി വിവാഹിതയായത്. അതേസമയം, ജിതന്‍ റാം മഞ്ജിക്കെതിരായ രാഷ്ട്രീയ ഗൂഡാലോചനയാണ് വിവാദത്തിന് പിന്നിലെന്നാണ് ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയുടെ വക്താവ് പ്രതികരിച്ചത്.

English summary
Embarrassment for Jitan Ram Manjhi: FIR against Bihar ex-CM's daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X