കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാം, ഭരിയ്ക്കുന്നത് മോദി പറയുന്നത് അദ്വാനി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വീണ്ടും അടിയന്തരാവസ്ഥ ഉണ്ടായേക്കാമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്. അടിയന്താരവസ്ഥ പ്രഖ്യാപിയ്ക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഉണ്ടായേക്കാം. എന്നുകരുതി നിലവിലെ രാഷ്ട്രീയ നേതൃത്വം അപക്വമാണെന്നല്ല താന്‍ പറയുന്നതെന്നും അദ്വാനി പറഞ്ഞു.

നിലവില്‍ അത്തരമൊരു സാഹചര്യത്തിന്റെ സൂചനകള്‍ ഇല്ലെങ്കിലും ഭാവിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിയ്‌ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. 1975 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിയ്ക്കുമ്പോഴാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പലയിടത്തും ജനാധിപത്യം നഷ്ടപ്പെടുന്നതായും നശിയ്ക്കുന്നതായും തനിയ്ക്ക് തോന്നുന്നുവെന്നും അദ്വാനി.

Advani

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ആശയഭിന്നതകളിലൂടെ മാധ്യമങ്ങളില്‍ ഇടം നേടുന്ന അദ്വാനിയുടെ അടിയന്തരാവസ്ഥയെപ്പറ്റിയുള്ള പരമാര്‍ശം ഏറെ രൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പ്രാധാന്യം അര്‍ഹിയ്ക്കുന്നു.

ലളിത് മോദി വിവാദത്തില്‍ പ്രതിസന്ധിയിലായ ബിജെപി സര്‍ക്കാരിന് പാളയത്തില്‍ നിന്ന് തന്നെ പ്രതിരോധം നേരിടുകയാണ്. അദ്വാനി പറഞ്ഞത് വളരെ ശരിയായ കാര്യമാണെന്ന് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുകയാണെങ്കില്‍ ആദ്യം പരീക്ഷിയ്ക്കപ്പെടുന്നത് ദില്ലിയിലാകുമോ എന്നും അദ്ദേഹം ചോദിയ്ക്കുന്നു.

English summary
Emergency can happen again in India, LK Advani says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X