കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമില്‍ യുവനേതാക്കള്‍.... എത്തുന്നത് രാഹുലിന്റെ ടീമില്‍ നിന്ന്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ മുന്നേറ്റം നടത്താന്‍ രാഹുലിന്റെ പാത സ്വീകരിച്ച് പ്രിയങ്കയും. സ്വന്തമായി പൊളിറ്റിക്കല്‍ ടീമിനെ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് അവര്‍. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ നന്നായി അറിയാവുന്നവരെയാണ് ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ടീമിന്റെ സഹായവും ഇതിനായി തേടുന്നുണ്ട്. വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ രാഹുലിന്റെ ടീം പ്രിയങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.

ഇതിന് അനുസരിച്ചാണ് ഓരോ നീക്കങ്ങളും പ്രിയങ്ക നടത്തുന്നത്. ഓരോ മേഖലയായി തിരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പ്രിയങ്ക ആദ്യം ആരംഭിക്കുക. ഇതിന് മുമ്പ് എന്‍ഡിഎയുമായി ഇടഞ്ഞ് നില്‍ക്കുന്നവരുമായും വിവിധ ദളിത് സംഘടനകളുമായും പ്രിയങ്ക ചര്‍ച്ച നടത്തും. ഇത്തരം നിര്‍ണായക കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ പൊളിറ്റിക്കല്‍ ടീമിന്റെ അത്യാവശ്യമുണ്ടെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍.

യുപി പിടിക്കാന്‍

യുപി പിടിക്കാന്‍

യുപിയില്‍ തേരോട്ടം നടത്താന്‍ മികച്ച നേതാക്കളെയാണ് പ്രിയങ്ക തേടിക്കൊണ്ടിരിക്കുന്നത്. അതിനാണ് പൊളിറ്റിക്കല്‍ ടീമിനെ നിയമിക്കുന്നത്. സീനിയര്‍ നേതാക്കളും പുതുമുഖങ്ങളും അടങ്ങിയ ടീമാണ് പ്രിയങ്ക തയ്യാറാക്കുന്നത്. ബാക്ക് റൂം മാനേജ്‌മെന്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രിയങ്കയ്ക്കായി സംസ്ഥാന ഘടകവും രാഹുല്‍ ഗാന്ധി തങ്ങളുടെ നേതൃത്വത്തിലെ മികച്ചവരെയാണ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇവരുമായി പ്രിയങ്ക ഔദ്യോഗിക ചര്‍ച്ചയും ആരംഭിച്ചിരിക്കുകയാണ്.

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രതാപ്ഗഡ്, ഉന്നാവോ, ബാരബങ്കി, ഫൈസാബാദ്, എന്നിവയില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനമാണ് പ്രിയങ്ക ആദ്യം അളക്കുന്നത്. ഇത് അഖിലേഷിനും മായാവതിക്കുമുള്ള മുന്നറിയിപ്പാണ്. നാല് മണ്ഡലങ്ങളില്‍ ഓരോ മേഖലയായി തിരിച്ച് പ്രവര്‍ത്തകരെ ഇറക്കാനാണ് പ്രിയങ്കയുടെ തീരുമാനം. 2014ല്‍ ഈ മേഖലയില്‍ 17.8 ശതമാനം വോട്ട് ലഭിച്ചിരുന്നു കോണ്‍ഗ്രസിന്. ഇത് വര്‍ധിച്ച് വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

സാം പിത്രോഡയുടെ സ്വാധീനം

സാം പിത്രോഡയുടെ സ്വാധീനം

പ്രിയങ്കയുടെ ടീമിന്റെ നിഴലായി സാം പിത്രോഡയുണ്ടാവും. രാഹുലിന്റെ ടീമിന്റെ ചുമതല അദ്ദേഹത്തിനാണ്. രാഹുലിന്റെ ഉപദേശകനുമാണ് അദ്ദേഹം. വിദേശങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് രാഹുലിന് ആത്മവിശ്വാസം നല്‍കുന്ന കാര്യങ്ങള്‍ അവതരിപ്പിച്ചത് പിത്രോഡയാണ്. ഇതാണ് രാഹുലിനെ മികച്ച പ്രാസംഗികനായി വളര്‍ത്തിയത്. സാം പിത്രോഡ നേതൃശേഷിയില്‍ പ്രിയങ്കയെ സഹായിക്കേണ്ട കാര്യമില്ല. പക്ഷേ യുപിയില്‍ ഏത് രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കും.

രാഹുലിന്റെ യുവ ടീം

രാഹുലിന്റെ യുവ ടീം

രാഹുലിന്റെ ടീമില്‍ യുവ പ്രതിഭകളാണ് അധികവും. കൗശല്‍ വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഇത് തുടങ്ങുന്നത്. പേഴ്‌സണല്‍ സെക്രട്ടറിയാണ് വിദ്യാര്‍ത്ഥി. മറ്റൊരാള്‍ കനിഷ്‌ക സിംഗാണ്. മുന്‍ നയതന്ത്രജ്ഞന്‍ എസ്‌കെ സിംഗിന്റെ മകളാണ് കനിഷ്‌ക. മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ കെബി ബൈജുവാണ് മറ്റൊരാള്‍. മണ്ഡല പ്രവര്‍ത്തനങ്ങള്‍ ബൈജുവാണ് നിയന്ത്രിക്കുന്നത്. രാഹുല്‍ പാര്‍ട്ടി പ്രസിഡന്റാവുന്നതിന് മുമ്പേ അദ്ദേഹത്തിനൊപ്പം എത്തിയ നേതാവാണ് ബൈജു. മറ്റൊരാള്‍ സച്ചിന്‍ റാവുവാണ്.

പ്രിയങ്കയെ സഹായിക്കും

പ്രിയങ്കയെ സഹായിക്കും

പ്രിയങ്കയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്നത് അര്‍ച്ചന ദാല്‍മിയ ആണ്. പാര്‍ട്ടിയുടെ പ്രശ്‌ന പരിഹാര സെല്ലിന്റെ ചുമതല അവര്‍ക്കാണ്. സോണിയയുടെ വിശ്വസ്തയായിരുന്നു അര്‍ച്ചന. പ്രവീണ്‍ ചക്രവര്‍ത്തിയുടെ സഹായവും പ്രിയങ്കയ്ക്കുണ്ട്. മീനാക്ഷി നടരാജന്‍, മിലിന്ദ് ദിയോറ, ജിതിന്‍ പ്രസാദ് എന്നിവരുടെ സഹായവും പ്രിയങ്കയ്ക്ക് ലഭിക്കും. ജിതിന്‍ പ്രസാദ് ഉത്തര്‍പ്രദേശില്‍ ബൂത്ത് തലം തൊട്ട് പ്രിയങ്കയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഫലം കാണുമെന്നാണ് വിലയിരുത്തല്‍.

4 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്.... 2 സ്റ്റെപ് സെലക്ഷനുമായി രാഹുല്‍!!4 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്.... 2 സ്റ്റെപ് സെലക്ഷനുമായി രാഹുല്‍!!

English summary
emerging faces in priyankas team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X