Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടന്റെ കാര്‍ തലകീഴായി മറിഞ്ഞു... കൂടെയുണ്ടായിരുന്ന മോഡല്‍ തല്‍ക്ഷണം മരിച്ചു!!

കൊല്‍ക്കത്ത: പ്രമുഖ ബെംഗാളി നടനായ വിക്രം ചാറ്റര്‍ജിയുടെ കാര്‍ ആക്‌സിഡന്റില്‍ പെട്ടു. കാറിലുണ്ടായിരുന്ന മോഡല്‍ സോണികാ സിംഗ് തല്‍ക്ഷണം മരിച്ചു. ഇന്ന് (ഏപ്രില്‍ 29 ശനിയാഴ്ച) പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.

Read Also: 38കാരിയെ കാണാന്‍ 23കാരന്‍ കാമുകന്‍ ഒളിച്ച് വന്നു... പക്ഷേ സംഭവിച്ചത്.. അതും ഭര്‍ത്താവ് പോലുമല്ല!! സിനിമയെ വെല്ലും ട്വിസ്റ്റ്!!

Read Also: ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്... ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?

പബ്ബില്‍ നിന്നും വരുമ്പോള്‍

പബ്ബില്‍ നിന്നും വരുമ്പോള്‍

നടനും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ഓടിച്ചിരുന്നത് വിക്രം ചാറ്റര്‍ജിയായിരുന്നത്രെ. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.

തല്‍ക്ഷണം മരിച്ചു

തല്‍ക്ഷണം മരിച്ചു

അപകടത്തില്‍പ്പെട്ട് മോഡല്‍ സോണികാ സിംഗ് ചൗഹാന്‍ തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. സോണിക സിംഗിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിക്രം ചാറ്റര്‍ജിക്ക് പരിക്ക്

വിക്രം ചാറ്റര്‍ജിക്ക് പരിക്ക്

അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെയും ആദ്യം തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കൊന്നുമില്ല എന്ന് കണ്ട് അഡ്മിറ്റ് ചെയ്തിരുന്നില്ല. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

റാഷ്‌ബെഹാരി റോഡില്‍

റാഷ്‌ബെഹാരി റോഡില്‍

പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വിക്രം ചാറ്റര്‍ജി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

റോഡിന് പുറത്തേക്ക്

റോഡിന് പുറത്തേക്ക്

ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സോണിക സിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വിക്രം ചാറ്റര്‍ജി

വിക്രം ചാറ്റര്‍ജി

2012 ല്‍ ബെഡ്‌റൂം എന്ന ചിത്രത്തിലൂടെയാണ് വിക്രം ചാറ്റര്‍ജി സിനിമയിലെത്തിയത്. ആദ്യചിത്രത്തില്‍ തന്നെ ശ്രദ്ധേയനായി. തുടര്‍ന്ന് 11 സിനിമകളില്‍ അഭിനയിച്ചു. പലതും ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ ബിഗ് ബോസിലും ചാറ്റര്‍ജി ഉണ്ടായിരുന്നു. ടി വി സീരിയലുകളിലും ശ്രദ്ധേയനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+