കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു. 95 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയി സര്‍ക്കാറില്‍ കേന്ദ്ര നിയമവകുപ്പ് മന്ത്രിയായിരുന്ന മലാനി നഗരവികസന മന്ത്രാലയത്തിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്തും നിയമരംഗത്തും തന്‍റെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച വ്യക്തിത്വമായായിരുന്നു മലാനി.

malan

ഇന്ന് പാകിസ്ഥാന്‍റെ ഭാഗമായ സിന്ധ് പ്രവിശ്യയില്‍ 1923 ലായിരുന്നു രാംജഠ് മലാനിയുടെ ജനനം. കറാച്ചിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച രാംജഠ് മലാനി വിഭജനകാലത്ത് മുംബൈയിലേക്ക് കുടിയേറുകയായിരുന്നു.
അടിയന്തരവാസ്ഥ വിരുദ്ധപോരാട്ടങ്ങളിലൂടെയാണ് രാംജഠ് മലാനി ശ്രദ്ധേയനാവുന്നത്. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കേരളത്തില്‍ നിന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ബോബൈ ഹൈക്കോടതിയാണ് ഈ വാറണ്ട് റദ്ദാക്കിയത്.

നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു. ഇടക്കാലത്ത് ബിജെപിയോട് ഇടഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും 2004 ല്‍ ലഖ്നൗല്‍ നിന്ന് വാജ്പേയിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ബിജെപിയുമായി അടുത്ത അദ്ദേഹത്തെ പാര്‍ട്ടി 2010 ല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് അയച്ചിരുന്നു.

ബഹിരാകാശത്തേക്ക് ആരൊക്കെ?; ഗഗന്‍യാന്‍ യാത്രികരെ തിരഞ്ഞെടുക്കാനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായിബഹിരാകാശത്തേക്ക് ആരൊക്കെ?; ഗഗന്‍യാന്‍ യാത്രികരെ തിരഞ്ഞെടുക്കാനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായി

English summary
Eminent lawyer and former Union law minister Ram Jethmalani passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X