• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ദിരാ ഗാന്ധിയെയും കടത്തിവെട്ടി മോദി; റെക്കോര്‍ഡ് എടുത്തു പറഞ്ഞ് പൊട്ടിച്ചിരിച്ചു!! ഇനി ബൂത്ത് തലം

  • By Ashif

ദില്ലി: സ്വതന്ത്ര ഇന്ത്യ ഇന്നുവരെ കണ്ടതില്‍ ശക്തരായ ഭരണാധികാരികളില്‍ പ്രമുഖയാണ് ഇന്ദിരാ ഗാന്ധി. ഇന്ദിരാഗാന്ധിയുടെ കാലവും നരേന്ദ്ര മോദിയുടെ ഭരണകാലവും ഒന്നു താരതമ്യം ചെയ്തിട്ടുണ്ടോ. എന്നാല്‍ ഈ രണ്ട് ഘട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ താരതമ്യം ചെയ്തുവെന്നാണ് പുതിയ വാര്‍ത്ത. ബിജെപി പാര്‍ലമെന്റംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മോദി വികാരഭരിതനായി ബിജെപിയുടെ പിന്നിട്ട വഴികള്‍ സൂചിപ്പിച്ചത്. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന റെക്കോര്‍ഡ് സംബന്ധിച്ചും മോദി എടുത്തു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരിച്ചും മുന്നറിയിപ്പ് നല്‍കിയുമാണ് അദ്ദേഹം പ്രസംഗിച്ചത്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ പ്രസംഗമെന്നത് ശ്രദ്ധേയമാണ്...

സന്തോഷം നല്‍കുന്നുണ്ടെങ്കിലും

സന്തോഷം നല്‍കുന്നുണ്ടെങ്കിലും

ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം ആദ്യമായി ചേര്‍ന്ന ബിജെപി പാര്‍ലമെന്റംഗങ്ങളുടെ യോഗത്തിലാണ് മോദി പാര്‍ട്ടിയുടെ ചരിത്രം ഓര്‍മിപ്പിച്ച് സംസാരിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും വിജയം സന്തോഷം നല്‍കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്നും മോദി ഓര്‍മിപ്പിച്ചു.

നമ്മളിപ്പോള്‍

നമ്മളിപ്പോള്‍

ഇതൊരു വലിയ വിജയമാണ്. നമ്മളിപ്പോള്‍ 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഇന്ദിരാ ഗാന്ധിക്ക് പോലും ഇങ്ങനെ സാധിച്ചിട്ടില്ല. അവര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് 18 സംസ്ഥാനങ്ങളിലാണ് ഭരണം നടത്തിയിരുന്നതെന്നും മോദി പ്രസംഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

1984 മുതല്‍

1984 മുതല്‍

1984 മുതല്‍ ബിജെപി കടന്നുവന്ന വഴികളും വളര്‍ച്ചയും സംബന്ധിച്ച് മോദി എംപിമാരെ ഓര്‍മപ്പെടുത്തിയത്രെ. പിന്നിട്ട വഴികള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ദേശീയ തിരഞ്ഞെടുപ്പ് നിലവിലെ ആത്മസംതൃപ്തിയില്‍ മറന്നുപോകരുതെന്നും മോദി ഓര്‍മിപ്പിച്ചു.

തുടര്‍ച്ചയായ ആറാം തവണ

തുടര്‍ച്ചയായ ആറാം തവണ

തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. ഹിമാചല്‍പ്രദേശ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ 19 ആയി. ഇക്കാര്യമാണ് മോദി എടുത്തുപറഞ്ഞത്.

എല്ലാ ഒരുക്കങ്ങളും

എല്ലാ ഒരുക്കങ്ങളും

14 സംസ്ഥാനങ്ങള്‍ ബിജെപി ഒറ്റയ്ക്കാണ് ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി സംഖ്യവും ഭരിക്കുന്നു. അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ അധികാരം പിടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി നടത്തുന്നുമുണ്ട്.

അത്ര തിളക്കമില്ല

അത്ര തിളക്കമില്ല

എന്നാല്‍ ഗുജറാത്തില്‍ ബിജെപി ഇത്തവണ നേടിയത് അത്ര തിളങ്ങുന്ന വിജയമല്ല. 182ല്‍ 99 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റു കുറഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 1985ന് ശേഷം കോണ്‍ഗ്രസിന് ഇത്രയധികം സീറ്റ് ലഭിക്കുന്നത് ആദ്യമാണ്.

ബൂത്ത് തലത്തില്‍

ബൂത്ത് തലത്തില്‍

പരാജയത്തിനിടയിലും കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തെ കുറിച്ച് മോദി പറഞ്ഞുവെന്ന് യോഗത്തെ സംബന്ധിച്ച് വിശദീകരിച്ച കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു. രാജ്യം മുഴുവന്‍ ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും 2019ലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനും അദ്ദേഹം എംപിമാരോട് ആഹ്വാനം ചെയ്തു.

കാവിമയം

കാവിമയം

ബിജെപി ഗുജറാത്ത് നിലനിര്‍ത്തുകയും ഹിമാചല്‍ പ്രദേശ് പിടിച്ചെടുക്കുകയും ചെയ്തതോടെ രാജ്യം മൊത്തമായി കാവി പുതച്ച അവസ്ഥയാണ്. ഇനി 10 സംസ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ സഖ്യത്തിന് കൈപ്പിടിയില്‍ ഒതുങ്ങാനുള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം നിലനിന്നാല്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന സൂചകളാണിത്.

പഞ്ചാബും ദില്ലിയും

പഞ്ചാബും ദില്ലിയും

നിലവില്‍ ഉത്തരേന്ത്യയില്‍ ബിജെപി ഇതര സംസ്ഥാനം പഞ്ചാബ് മാത്രമായി ഒതുങ്ങിയിരിക്കുന്നു. പേരിന് ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന ദില്ലിയും.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ മൂന്ന് ഭാഗവും കാവി മയമാണ്. അടുത്ത വര്‍ഷം കര്‍ണടകയിലും മേഘാലയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇരുസ്ഥലങ്ങളിലും ബിജെപിക്ക് സാധ്യത കുറവല്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ഈ രണ്ട് സംസ്ഥാനങ്ങളുടെയും കാര്യം തീരുമാനമാകുമെന്നാണ് ബിജെപി നേതൃത്വങ്ങള്‍ പറയുന്നത്.

മോദി തരംഗം

മോദി തരംഗം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ആരംഭിച്ച മോദി തംരഗം രാജ്യത്ത് ഇപ്പോഴും തുടരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി തരംഗം ആവര്‍ത്തിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഹിമാല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വീണതും ഈ ഒരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.

ബിജെപിയുടെ ഭരണം

ബിജെപിയുടെ ഭരണം

ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കാത്ത സംസ്ഥാനം ഇനി വിരലില്‍ എണ്ണാവുന്നത് മാത്രമായി ചുരുങ്ങി. 14 സംസ്ഥാനങ്ങള്‍ ആരുടെയും പിന്തുണയില്ലാതെ ബിജെപി ഭരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവയാണവ.

ബിജെപി സഖ്യം

ബിജെപി സഖ്യം

അതായത് നൂറ് കോടിയോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശം ബിജെപി ഭരണത്തിന് കീഴിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം ഭരിക്കുന്നുണ്ട്. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, നാഗാലാന്റ്, സിക്കിം എന്നിവയാണ് ബിജെപി മറ്റു പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ഭരിക്കുന്നത്.

അടുപ്പിക്കാത്തവര്‍

അടുപ്പിക്കാത്തവര്‍

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മേഘാലയ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ ബിജെപിയ അടുപ്പിക്കാത്ത സംസ്ഥാനങ്ങളാണ്. ഇതില്‍ സിപിഎമ്മിനൊപ്പം കേരളവും ത്രിപുരയും നില്‍ക്കുന്നു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. തമിഴ്നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡിഎംകെയും. ഒഡീഷയില്‍ നവീന്‍ പട്നായികിന്റെ ബിജു ജനാതാദള്‍ ഭരിക്കുമ്പോള്‍, മേഘാലയ, മിസോറം കോണ്‍ഗ്രസ് അധികാരത്തിലാണ്.

English summary
'We Rule 19 States, Even Indira Gandhi Had 18': Emotional PM At BJP Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X