Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.ഐക്ക് യാത്രയയപ്പ് നൽകാനെത്തിയത് ഒരു നാടൊന്നൊകെ; പൊട്ടിക്കരഞ്ഞ് ജനങ്ങളും ഉദ്യോഗസ്ഥനും...

ഗുജറാത്ത്: കേരളത്തിൽ പൊലീസുകാർക്ക് നേരെയുള്ള വിവാദങ്ങൾ തുടർക്കഥയാകുമ്പോൾ ഗുജറാത്തിൽ നിന്നൊരു കണ്ണ് നനയിക്കുന്ന വീഡിയോ പുറത്തു വരികയാണ്. സ്ഥലം മാറിപ്പോകുന്ന സബ് ഇൻസ്പെക്ടറെ ഒരു നാടൊന്നാകെ യാത്രയയക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സങ്കടവും സന്തോഷവും ഒരുപോലെ തോന്നുന്ന വീഡിയോ കാണുന്ന ആളുകളും ഈ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്ത് വരികയാണ്. ഒന്നും രണ്ടും ആളുകളല്ല ഇദ്ദേഹത്തെ യാത്രയയ്ക്കാൻ എത്തിച്ചേർന്നത്. നൂറോളം പേർ വരുന്ന ഒരു പ്രദേശത്തെ ജനത ഒറ്റക്കെട്ടായി നിന്നാണ് എസ്.ഐക്കായുള്ള യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്.

ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലിന് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് ജനങ്ങൾ കണ്ണീരോടെ അദ്ദേഹത്തിന് യാത്ര നൽകിയത്. സ്നേഹം കണ്ട് അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നതും വിഡിയോയിൽ കാണാം. പരസ്പരം ആളുകൾ യാത്രയപ്പ് ചടങ്ങിൽ അദ്ദേഹം ത്തോട് വിശേഷങ്ങൾ സംസാരിച്ചു നിൽക്കുന്നതും തൻ്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ നിന്ന് എല്ലാം തുറന്നു സംസാരിക്കുകയും ചെയ്യുകയാണ് വീഡിയോയിൽ ഭൂരിഭാഗം പേരും.

police

കൊവിഡ് പ്രതിസന്ധിയിൽ അടക്കം ജനങ്ങളെ ചേർത്തുപിടിച്ച് അവരോടെ സ്നേഹത്തോട് മാത്രം പെരുമാറി സേവനം ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. എസ്.ഐ സ്ഥലം മാറി പോകുന്നു എന്ന് അറിഞ്ഞ് ഒട്ടേറെ പേരാണ് യാത്രയയപ്പ് നൽകാൻ എത്തിയത്. ഇരുവശവും നിന്ന് പൂക്കൾ വിതറി നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ പുതിയ ഇടത്തേക്ക് യാത്രയാക്കി.

തങ്ങൾക്ക് ഇതുപോലൊരു ഉദ്യോഗസ്ഥനെ ഒരിക്കലും ലഭിക്കില്ലെന്നാണ് നാട്ടുകാർ ആണയിട്ട് ആവർത്തിച്ചു പറയുന്നത്. അത്രത്തോളം ഒരു നാടിന് ഒന്നാകെ പ്രിയപ്പെട്ടവനായിരുന്നു സബ്ഇൻസ്പെക്ടർ വിശാൽ. പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവരുടെ പ്രശ്നങ്ങൾ ചോദിച്ച് അറിയാനും നീതി പൂർവം പരാതിയെ സമീപിക്കാനും ഇദ്ദേഹം അതീവശ്രദ്ധ പുലർത്തിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ജനങ്ങളിൽ ഒരാളായി തന്നെ ഈ ഉദ്യോഗസ്ഥൻ ഇടപെട്ടിരുന്നു.

യാത്രയയപ്പ് നൽകാനെത്തിയ ആളുകൾ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹത്തിനു കണ്ണീർ അടക്കാനായില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. ജനങ്ങളോടൊപ്പം സ്റ്റേഷനിൽ ജോലിചെയ്ത പഴയകാല ഓർമ്മകൾ അടക്കം അദ്ദേഹം എല്ലാവരുമായും പങ്കുവെച്ചു. അദ്ദേഹം കണ്ണുനീർ തുടയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതേസമയം, പൊലീസ് ഉദ്യോഗസ്ഥൻ തൻ്റെ ഉത്തരവാദിത്വത്തിൻ്റെ ഭാഗമായി ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറി പോകുമ്പോൾ ജനങ്ങൾ മാത്രമല്ല കൂടെ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരും സങ്കടവും സന്തോഷവും പങ്കുവയ്ക്കുകയാണ്.

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+