ദില്ലിയില്‍ ഇരട്ടക്കൊലപാതകം, ഫാഷന്‍ ഡിസൈനറും സഹായിയും കൊല്ലപ്പെട്ടത് മോഷണശ്രമം ചെറുക്കുന്നതിനിടെ
ദില്ലി: ഫാഷന്‍ ഡിസൈനറിനെയും വീട്ടുജോലി ക്കാരനെയെയും ദില്ലി വസന്ത്കുഞ്ചിലെ വസതിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. 53 വയസുകാരിയായ ഫാഷന്‍ ഡിസൈനര്‍ മാലാ ലഖനി, വീട്ടുജോലിക്കാരന്‍ ബഹദൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
മാലാ ലഖനി ദില്ലി ഗ്രീന് പാര്‍ക്കില്‍ സ്വന്തമായി ബൊട്ടീക് നടത്തുകയായിരുന്നു. കൊലപാതകത്തില്‍ മാലാ ലഖനിയുടെ ബൊട്ടീകില്‍ ജോലി ചെയതു വന്ന തയ്യല്‍ക്കാരനെയും രണ്ട് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ അന്‍വര്‍ , റെഹ്മത്ത്,വാസിം എന്ന തന്റെ രണ്ട് ബന്ധുക്കള്‍ക്കൊപ്പം ഇന്നു പുലര്‍ച്ചെ മൂനിന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ഇന്നലെ രാത്രി പത്തിനാണ് കൊലപാതകം നടന്നതെന്ന് പോലിസ് പറയുന്നു.മോഷണശ്രമത്തിനിടെ ആകാം കൊലപാതകമെന്നാണ് പോലീസ് ഭാഷ്യം.വസ്ത്രങ്ങള്‍ കാണിക്കാനുണ്ടെന്ന് പറഞ്ഞ് മാലയെ വിളിച്ചു വരുത്തുകയായിരുന്നു രാഹുല്‍. കൊലപാതകത്തിനിടെ അലര്‍ച്ച കേട്ട് പുറത്തുവന്ന ബഹദൂറിനെയും കൊല്ലുകയായിരുന്നു.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്കി.












Click it and Unblock the Notifications