കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിൽ മാത്രമല്ല ജോലി സ്ഥലത്തും ഹെൽമെറ്റ് അത്യാവശ്യം!!! ഓഫീസിൽ ഹെൽമെറ്റ് ധരിച്ച് ജീവനക്കാര്‍!!

ഓഫീസിലെത്തുന്ന സന്ദർശകരും ഹെൽമെറ്റ് ധരിച്ചാണ് അകത്ത് കയറുന്നത്

  • By Ankitha
Google Oneindia Malayalam News

ചമ്പരന്‍: ബിഹാറിലെ ഈസ്റ്റ് ചമ്പരന്‍ ജില്ലയിലെ സർക്കാർ ഓഫീസിലെ ജീവനക്കാർ ബൈക്ക് ഓടിക്കുമ്പോള്‍ മാത്രമല്ല, ജോലി സമയത്തും ഹെല്‍മറ്റ് ധരിക്കുന്നവരാണ്. ഓഫീസിനുള്ളില്‍ എന്തിന് ഹെല്‍മറ്റ് ധരിക്കണമെന്നായിരിക്കും എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതിനൊരു കാരണം സംസ്ഥാന സര്‍ക്കാർ തന്നെയാണ്. സർക്കാരിന്റ ഗുരുതര വീഴ്ചയാണ് ജോലിസമയത്തും ഹെൽമെറ്റ് ധരിക്കേണ്ട ഗതികേട് ഉദ്യോഗസ്ഥർക്കുണ്ടായത്.

അശ്ലീല സൈറ്റുകൾക്കെതിരെ നടപടി!!! 3500 സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സർക്കാർ!!അശ്ലീല സൈറ്റുകൾക്കെതിരെ നടപടി!!! 3500 സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സർക്കാർ!!

സംഘർഷത്തിന് അയവില്ല!!! ചൈനീസ് സന്ദർശനത്തിനൊരുങ്ങി സുരക്ഷാ ഉപദേഷ്ടാവ്!!!സംഘർഷത്തിന് അയവില്ല!!! ചൈനീസ് സന്ദർശനത്തിനൊരുങ്ങി സുരക്ഷാ ഉപദേഷ്ടാവ്!!!

സര്‍ക്കാര്‍ ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയാണ് കെട്ടിടത്തിനുള്ളിലും ഹെല്‍മറ്റ് ധരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ഏതു നിമിഷം വേണമെങ്കിലും കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുപൊളിഞ്ഞു വീഴാമെന്ന് ജീവനക്കാര്‍ പറയുന്നു. അതിനാലാണ് ജോലിക്കിടെ അങ്ങനെ ഒരു അപകടമുണ്ടായാല്‍ തലയെങ്കിലും സുരക്ഷിതമാകട്ടെ എന്നു കരുതി ഇവര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ഏറെ രസം അതൊന്നുമല്ല ജീവനക്കാര്‍ മാത്രമല്ല ഓഫീസിൽ ഹെൽമെറ്റ് ധരിക്കുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ധരിക്കുന്ന കാഴ്ചയും സാധാരണമാണ്.

helmate

കഴിഞ്ഞ വര്‍ഷം ബിഹാര്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണ വകുപ്പ് ഈ ഓഫീസ് സമുച്ചയം അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനോ ജീവനക്കാരെ താല്‍ക്കാലിക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇതിനോടകം തന്നെ മേല്‍ക്കൂരയുടെ വിവിധ ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയും നിരവധി ജീവനക്കാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

English summary
Employees of a Bihar government office in East Champaran district of the state are wearing helmets to their office due to the dilapidated condition of the building. The bad condition of roofs has forced the employees of the office to cover their heads with helmets while working.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X