കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്, ഒപ്പോ ഇന്ത്യയിലെ ഫാക്ടറി അടച്ചു; 3000 ജീവനക്കാരില്‍ പരിശോധന നടത്തും

Google Oneindia Malayalam News

നോയിഡ: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചു. എട്ട് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഫാക്ടറി അടച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു, ഫാക്ടറിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തരമായി നടപടി സ്വീകരിച്ചത്. ഫാക്ടറി മുഴുവന്‍ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

oppo

ലോക്ക് ഡൗണിനെ തുടര്‍ന്ന് മേയ് മാസത്തിന്റെ ആദ്യ വാരത്തോടെയാണ് കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചത്. മുന്‍ കരുതലിന്റെ ഭാഗമായി 3000 ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഇവരില്‍ നെഗറ്റീവായവരെ മാത്രമേ ഇനി ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കുന്ന അവസരത്തില്‍ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. അതേസമയം, ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങളോ ഏത് ആശുപത്രിയിലാണ് ഐസലേറ്റ് ചെയ്തത് എന്നിവ സംബന്ധിച്ചൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

മേയ് എട്ട് മുതല്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ, വിവോ എന്നീ കമ്പനികള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരുള്ള ഒപ്പൊ കമ്പനിയില്‍ 3000 ജീവനക്കാരാണ് സമയക്രമത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നത്. ഫാക്ടറി സ്ഥിതി ചെയ്യുന്ന ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ എട്ട് പുതിയ കൊവിഡ് കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 255 ആയി. ഇവരില്‍ 191 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. അഞ്ച് പേരാണ് ഇവിടെ നിന്നും രോഗം ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 59 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Recommended Video

cmsvideo
Guidelines for lockdown 4.0 | Oneindia Malayalam

്അതേസമയം, രാജ്യത്ത് അനുദിനം വര്‍ധിച്ചു വരുന്ന കെറോണ വൈറസ് ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് രോഗബാധിതരുടെ നിരക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ്. അഞ്ചായിരത്തിലധികം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആകെ രോഗ ബാധിതര്‍ ഒരു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ദേശിയതലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണം നാലാംഘട്ടത്തിലും തുടരുമ്പോഴും കൊറോണ രോഗ നിരക്ക് വര്‍ധിക്കുന്നുവെന്നാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

English summary
Eight Employees of Oppo tested positive for Coivd- 19, The company closed their factory outlet in Greater Noida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X