Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാവണമെട മുതലാളി'!! 'ജോലി ഷിഫ്റ്റ് കഴിഞ്ഞാൽ ജീവനക്കാർ അപ്പോൾ വീട്ടിൽ പൊക്കോണം'; കൈയ്യടി

ജോലി സമയം അവസാനിക്കാറായി. 10 മിനിറ്റിനുള്ളിൽ താങ്കളുടെ സിസ്റ്റം ഓഫ് ആകും, വേഗം വീട്ടിൽ പോകൂ എന്നായിരിക്കും കമ്പ്യൂട്ടറിൽ പ്രത്യക്ഷപ്പെടുക

company-1677059553.jpg -P

ദില്ലി: ജോലി സമയം കഴിഞ്ഞാലും കമ്പനികൾക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കുന്ന ജോലിക്കാരെയായിരിക്കും പൊതുവെ കമ്പനി മുതലാളിമാർക്ക് ഇഷ്ടം. എന്നാൽ ഇൻഡോർ ആസ്ഥാനമായുള്ള ഒരു ഐടി കമ്പനി മറിച്ചൊരു തീരുമാനം പ്രഖ്യാപിച്ച് തൊഴിലാളികളെ ഞെട്ടിച്ചിരിക്കുകയാണ്.
'ജോലി ഷിഫ്റ്റ് കഴിഞ്ഞാൽ അപ്പോൾ വീട്ടിൽ പൊക്കോണം'എന്നതാണ് നിർദ്ദേശം. വെറും നിർദ്ദേശം അല്ല, ഷിഫ്റ്റ് കഴിഞ്ഞാൽ ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഓഫ് ആകുന്ന ഒരു ഓട്ടോമേറ്റഡ് സംവിധാനവും ഇത് ഉറപ്പാക്കുന്നതിനായി നടപ്പാക്കിയിട്ടുണ്ട്. എന്തായാലും തീരുമാനത്തിന് വൻ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഓഫീസ് സമയം കഴിയുമ്പോൾ ജീവനക്കാരുടെ കമ്പ്യൂട്ടറുകളിൽ തെളിയുന്ന ചിത്രം കമ്പനി ജീവനക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. താങ്കളുടെ ജോലി സമയം അവസാനിക്കാറായി. 10 മിനിറ്റിനുള്ളിൽ താങ്കളുടെ സിസ്റ്റം ഓഫ് ആകും. വേഗം ജോലി അവസാനിപ്പിച്ച് വീട്ടിൽ പോകുക എന്നാണ് കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുക. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനം കമ്പനി നടപ്പാക്കിയതെന്നാണ് കമ്പനിയിലെ ജീവനക്കാരിയായ തൻവി ഖണ്ഡേൽവാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇതൊരിക്കലും ഒരു പ്രമോഷ്ണൽ പ്രോസ്റ്റ് അല്ല, ഇത് സ്വപ്നവുമല്ല, ഇതാണ് ഞങ്ങളുടെ കമ്പനിയിലെ യാഥാർത്ഥ്യം.പ്രവൃത്തി സമയത്തിന് പുറത്ത് നിങ്ങൾക്ക് കോളും മെയിലുമൊന്നും ഡീൽ ചെയ്യേണ്ടി വരില്സ. അതിശയകരമെന്ന് തോന്നുന്നുണ്ടോ? ഇത്തരമൊരു തൊഴിൽ സാഹചര്യത്തിലാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങളുടെ തൊഴിലിടങ്ങളിലെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രചോദനത്തിന്റെ ആവശ്യമില്ല', തൻവി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+