കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21,000 രൂപയ്ക്കുമുകളില്‍ ശമ്പളമുള്ളവര്‍ക്കും ഇ എസ് ഐ ആനുകൂല്യം

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഇഎസ്‌ഐയുടെ വരുമാന പരിധിയില്‍ വ്യത്യാസം വരുത്തി. നിലവില്‍ 15,000 രൂപയായിരുന്നു വരുമാന പരിധി ഇതി 21,000ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. 21,000 മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കും ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ലഭിക്കും.

വരുമാന പരിധിയില്‍ വ്യത്യാസം വരുത്തിയതോടെ 50 ലക്ഷത്തോളം തൊഴിലാളികള്‍ക്കാണ് ഇഎസ്‌ഐ ആനൂകൂല്യം അധികമായി ലഭിക്കാന്‍ പോകുന്നത്. ശമ്പളം കൂടുതലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല എന്ന പരാതി ഇതോടെ പരിഹരിക്കപ്പെട്ടു.

esic

ഇഎസ്‌ഐ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി അറുപത്തില്‍ നിന്നും അറുപത്തഞ്ച് വയസ്സാക്കി ഉയര്‍ത്താനും ഇഎസ്‌ഐ ബോര്‍ഡ് യോഗം തീരുമാനിച്ചു. 2010 ലായിരുന്നു ഇഎസ്‌ഐ വരുമാനപരിധി പുതുക്കി നിശ്ചയിച്ചത്. 10,000 ത്തില്‍ നിന്നും 15,000 ത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. പ്രവൃത്തി പരിചയം കൂടിയ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ കാലാവധി കൂട്ടിയതെന്ന് യോഗത്തില്‍ പറഞ്ഞു.

ഇഎസ്‌ഐ ചികിത്സാ ആനൂകൂല്യപരിധി നിലവില്‍ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും 20 കിലോമീറ്ററാക്കി ഉയര്‍ത്തിയാണ്. ഓട്ടോറിക്ഷ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരെ കൂടി ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്.

English summary
The Employees' State Insurance Corporation (ESIC) today raised the monthly wage threshold to Rs 21,000, from the current Rs 15,000, for coverage under its health insurance scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X