കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികൾ മനസുവച്ചു...ഇനി കളി ടെക്കികളോട് വേണ്ട!! ചോദിക്കാനും പറയാനും ആളുണ്ട്!!

തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിൽ ഐടി രംഗത്ത് നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്ക് അവഗണിച്ചാണ് പുതിയ സംഘടന രൂപീകരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ ഭീഷണികൾക്ക് പിന്നാലെ ഐടി മേഖലയിൽ പുതിയ തൊഴിലാളി സംഘടന നിലവിൽ വന്നു. തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിൽ ഐടി രംഗത്ത് നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്ക് അവഗണിച്ചാണ് പുതിയ സംഘടന രൂപീകരിച്ചത്. മലയാളി ഐടി ജീവനക്കാരാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.

<strong>ചൊവ്വാഴ്ച ദേശീയ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിക്കും</strong>ചൊവ്വാഴ്ച ദേശീയ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിക്കും

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഐടി കമ്പനികൾ കൂട്ടപ്പിരിച്ചു വിടൽ നടത്തിയിരുന്നു. എട്ട് വർഷം വരെ പ്വർത്തി പരിചയമുള്ളവരെ പിരിച്ചുവിട്ടിരുന്നു. മലയാളികൾ അടക്കമുള്ള പലർക്കും ഇത്തരത്തിൽ ജോലി നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തുവരാൻ ഐടി മേഖലയിലുള്ളവർക്ക് സംഘടനയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

ടെക്കികളുടെ സംഘടന

ടെക്കികളുടെ സംഘടന

കൂട്ടപ്പിരിച്ചുവിടൽ അടക്കം നിരവധി തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് ടെക്കികളുടെ സംഘടന നിലവിൽ വന്നിരിക്കുന്നത്. ബംഗളൂരുവില്‍ ചേർന്ന ആദ്യ യോഗത്തിൽ വിവിധ ഐടി കമ്പനികളിലെ നാനൂറോളം ജീവനക്കാർ പങ്കെടുത്തു.

വിലക്കുകൾ ലംഘിച്ച്

വിലക്കുകൾ ലംഘിച്ച്

ഐടി രംഗത്ത് നിരവധി തൊഴിലാളി സംഘടന രൂപീകരിക്കുന്നതിൽ അപ്രഖ്യാപിത വിലക്കുകൾ നിലനിൽക്കുന്നുണ്ട്. ഇതൊക്കെ ലംഘിച്ചാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ

കർണാടക ഐടി, ഐടീസ് എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ അടുത്തു തന്നെ രജിസ്ട്രേഷൻ നേടും. യൂണിയൻ ഭരണ ഘടനയെയും പ്രവർത്തന ലക്ഷ്യങ്ങളെയും യോഗത്തിനെത്തിയവർ അംഗീകരിച്ചു. ആദ്യ യോഗത്തിൽ സിഐടിയു കർണാടക ഘടകം പ്രസിഡന്റ് വിജെകെ നായർ പങ്കെടുത്തു.

നേതൃത്വത്തിൽ മലയാളികൾ

നേതൃത്വത്തിൽ മലയാളികൾ

മലയാളികളുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നത്. അമാനുള്ള ഖാനാണ് യൂണിയൻ പ്രസിഡ‍ന്റ്. വിനീത് വാക്കിലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വസന്ത് രാജ് കാഡേക്കർ, ലെനിൻ ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരും സൂരജ് നടിയങ്ങ, ഐവി റിജേഷ് എന്നിവർ സെക്രട്ടറിമാരുമാണ്. 21 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.

കൂട്ടപ്പിരിച്ചുവിടൽ

കൂട്ടപ്പിരിച്ചുവിടൽ

ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ ഭീഷണി വന്നതിനെ തുടർന്നാണ് ജീവനക്കാർ സംഘടിക്കാൻ തുടങ്ങിയത്. ഇവരുടേതായി ഓൾ ഇന്ത്യ ഐടി എംപ്ലോയീസ് അസോസിയേഷൻ അടക്കം പല സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളി യൂണിയൻ രജിസ്ട്രേഷൻ എടുക്കാറില്ല.

ഐടി മേഖലയിലെ ചൂഷണങ്ങൾ

ഐടി മേഖലയിലെ ചൂഷണങ്ങൾ

നിരവധി ചൂഷണങ്ങൾ ഐടി മേഖലയിൽ മാത്രമായി നിലനിൽക്കുന്നുണ്ടെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. ഐടി കമ്പനികൾ പ്രഖ്യാപിച്ച ലേ ഓഫിലൂടെ പതിനായിരത്തോളം പേര്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ശമ്പളം, അശാസ്ത്രീയ തൊഴിൽ സമയം എന്നിങ്ങനെ പല ചൂഷണങ്ങളും ഉണ്ടെന്നും അവർ പറയുന്നു.

കമ്പനികൾക്ക് ഇളവ്

കമ്പനികൾക്ക് ഇളവ്

കർണാടകത്തിലെ തൊഴിൽ നിയമത്തിൽ നിന്ന് ഐടി കമ്പനികൾക്ക് ചില ഇളവുകൾ നൽകിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് യൂണിയൻ പ്രവർത്തനങ്ങൾ വിലക്കിയതെന്നും ഇവർ വ്യക്തമാക്കുന്നു.

English summary
employees union for it employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X