കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതലാളിമാരായാല്‍ ഇങ്ങനെ വേണം; ഡ്രൈവറുടെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ ചെയ്തത്!!!

ഡ്രൈവറുടെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ നല്‍കിയത് 25 ലക്ഷം രൂപ. ഹൃദയത്തില്‍ സുഷിരവുമായി പിറന്ന ആറ് വയസുകാരന്‍ ആദിത്യയുടെ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായാണ് പണം സമാഹരിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

മുംബൈ: ക്രൂരനും തൊഴിലാളികളെ ചൂഷണം ചെയ്ത് സമ്പത്ത് ഉണ്ടാക്കുന്നവനുമാണ് മുതലാളി എന്ന കരുതിയിരുന്നവര്‍ക്ക് ഇനി അതു തിരുത്താം. തന്റെ തൊഴിലാളിയെ കൂടപ്പിറപ്പിനേപ്പോലെ കരുതുന്ന മുതലാളിമാരും ഉണ്ട്. ഒരു പക്ഷെ അതിലേറെ. മുംബൈയിലെ സിയോന്‍ സ്വദേശിനിയും സാമ്പത്തിക ഉപദേഷ്ടാവുമായ മീന ശ്രീറാം അങ്ങനെയുള്ള തൊഴില്‍ ദാതാവാണ്.

രണ്ടു വര്‍ഷമായി തന്റെ ഡ്രൈവറായി ജോലി നോക്കുന്ന രൂപേഷ് ഷിന്‍ഡേയുടെ മകന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് 25 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയത്. ഹൃദയത്തില്‍ സുഷിരവുമായി പിറന്നു വീണ ആറ് വയസുകാരന്‍ ആദിത്യ ഷിന്‍ഡേയ്ക്കിനി സാധാരണ കുട്ടികളേപ്പോലെ ഓടിച്ചാടി നടക്കാം. ആദിത്യ ഇപ്പോള്‍ ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്.

ഏഴുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ മാസമാണ് അനുയോജ്യമായ ഹൃദയം ആദിത്യക്ക് ലഭിക്കുന്നത്. സെക്കന്ദര്‍ബാദില്‍ നിന്നാണ് ഹൃദയം എത്തിയത്. ഏഴു മണിക്കൂര്‍ നീണ്ട ശസത്രക്രിയക്കൊടുവിലാണ് ആദിത്യയുടെ ശരീരത്തില്‍ പുതിയ ഹൃദയം തുന്നിച്ചേര്‍ത്തത്.

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആദിത്യ

സാധാരണ തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ആദിത്യക്ക് അന്യമായിരുന്നു. ജന്മനാ ഹൃദയത്തില്‍ സുഷിരമുള്ളതുകൊണ്ടു തന്നെ മറ്റു കുട്ടികളേപ്പോലെ ഓടാച്ചാടി കളിക്കാനോ പെരുമാറാനോ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കളുടെ കണ്‍വെട്ടത്തു നിന്നും മാറാതെ ജീവിച്ച നാളുകള്‍.

കുഞ്ഞു ശരീരത്തില്‍ മൂന്ന് ശസ്ത്രക്രിയകള്‍

ആദിത്യയുടെ കുഞ്ഞു ശരീരത്തില്‍ മൂന്ന് ഓപ്പറേഷനുകളാണ് ഇതുവരെ നടത്തിയത്. ഹൃദയം മാറ്റിവയ്ക്കുന്നതിനു മുമ്പായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. അതും തുറന്ന ശസ്ത്രക്രിയകള്‍. എന്നാല്‍ അവ രണ്ടും ഫലപ്രദമായിരുന്നില്ല. ആ കുറവ് പരിഹരിക്കപ്പെട്ടില്ല. അതവനെ അശക്തനാക്കി. നടക്കുമ്പോള്‍ അവന് ശ്വാസ തടസം അനുഭവപ്പെട്ടു. രണ്ട് ശസ്ത്രക്രിയകളും തുടര്‍ ചികിത്സകളും ഷിന്‍ഡെയെ കടക്കാരനാക്കി.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

മകന്റെ ജീവന്‍ രക്ഷിക്കാന്‍ ഷിന്‍ഡെയ്ക്കു മുന്നിലുള്ള ഏക പോംവഴി ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു. ഇതുവരെയുളള ചികിത്സകള്‍ വെറുമൊരു ഡ്രൈവറായ ഷിന്‍ഡെയെ കടക്കാരനാക്കിമാറ്റിയിരുന്നു. എന്നാലും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. തന്റെ മകന്‍ സാധാരണ കുട്ടികളേപ്പോലെ നടക്കാനാണ് അയാള്‍ ആഗ്രഹിച്ചത്. മകനോട് എന്തു പറയണമെന്ന് അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല.

ദേവതയേപ്പോലെ മീനാജി

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വരുന്ന ഭീമമായ ചെലവ് ഷിന്‍ഡെയെ സംബന്ധിച്ച് കൂട്ടിയാല്‍ കൂടില്ലായിരുന്നു. എപ്പോഴും ചിന്താലുവും ദുഖിതനുമായി കാണപ്പെട്ട ഷിന്‍ഡെയ്ക്കു മുന്നില്‍ നീനാ ശ്രീറാം അവതരിച്ചത് ദേവതയേപ്പോലെയായിരുന്നു. അയാള്‍ ദുഖിതനായി ഇരിക്കുന്നതിന്റെ കാരണം അവര്‍ തിരക്കി. അയാല്‍ തന്റെ കഥ അവരെ അറിയിച്ചു.

ഒരാഴ്ചക്കുള്ളില്‍ 25 ലക്ഷം

ഷിന്‍ഡെയില്‍ നിന്നും ആദിത്യയുടെ കഥ അറിഞ്ഞ മീന ഒരാഴ്ചക്കുള്ളില്‍ 25 ലക്ഷം രൂപ സംഘടിപ്പിച്ചു നല്‍കി. നേരെ ചെന്നൈയിലേക്ക് തിരിക്കാനായിരുന്നു മീനയുടെ നിര്‍ദേശം. ഒപ്പം ഒരു ഉപദേശവും പരാജയം സമ്മതികാന്‍ ആര്‍ക്കും കഴിയും, വിട്ടു കൊടുക്കരുത്. നവി മുംബൈ സ്വദേശിയായ ഷിന്‍ഡെയ്ക്ക് ഭാഷ ഒരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തിനേയും മീന ചെന്നൈയിലേക്കയച്ചു.

കൊടുക്കാനുള്ള മനസാണ് പ്രധാനം

സാമ്പത്തിക ഉപദേഷ്ടാവായ മീന ഈ പണം എല്ലാവരില്‍ നിന്നുമായി സമാഹരിക്കുകയായിരുന്നു. തന്റെ ഓഫീസില്‍ 25000 രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരന്‍ 5000 രൂപ നല്‍കി. നല്‍കാനുള്ള മനസാണ് പ്രധാനം. അത് അനേകരുടെ ജീവന്‍ രക്ഷിക്കുമെന്നാണ് മീന പറയുന്നത്. കൃത്യമായി ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതും വഴിത്തിരിവായി. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും അവര്‍ പറഞ്ഞു.

English summary
An employer raises Rs 25 lakh for drivers son. 6 year old Aditya, who was born with holes in his heart, can finally walk like a normal child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X