യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തണം; ഒഴിവുകൾ നികത്താൻ അടിയന്തരനടപടി വേണമെന്ന് ശിവദാസൻ എംപി

ദില്ലി: രാജ്യത്തെ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈകൊണ്ടു കൊണ്ട് രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ശിവദാസൻ എംപി. രാജ്യത്തെ വിവിധ വകുപ്പുകളിലായി ലക്ഷക്കണക്കിനു തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന ഈ അവസരത്തില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്നത് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. റെയില്‍വേ, മിലിട്ടറി, പൊതിമേഖലാ കമ്പനികള്‍ എന്നിവയില്‍ മാത്രമല്ല മറ്റ് പല കേന്ദ്ര സര്‍വീസുകളിലും വിവിധ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ട ഈ അവസരത്തില്‍ നിലവില്‍ ഉള്ള തസ്തികകള്‍ പോലും ഇല്ലാതാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്കിയ വിവരം അനുസരിച്ച് 2016-17 കാലയളവില്‍ 11.5 ലക്ഷം തസ്തികകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് വെറും 8.6 ലക്ഷം തസ്തികകള്‍ മാത്രമാണു. 3 ലക്ഷത്തോളം തസ്തികകള്‍ ആണ് ഈ കാലയളവില്‍ വെട്ടി ചുരുക്കപ്പെട്ടിടുള്ളത്. ഇന്ത്യന്‍ ഫോറെസ്റ്റ് സര്‍വീസില്‍ 1006 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ് ഇത് ആകെയുള്ള തസ്തികകളുടെ മൂന്നിലൊന്നാണ് , അതേ സമയം ഇന്ത്യന്‍ എക്കണോമിക് സര്‍വീസിലെ അഞ്ചിലൊന്ന് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ് നിലവില്‍ 105 ഒഴിവുകളാണ് ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ ഉള്ളത് , ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിനേയും നാമാവശേഷമാക്കാനുള്ള നടപടികള്‍ തുടരുകയാണ്.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ 2017 ല്‍ 111 പേരെ നിയമിച്ച സ്ഥാനത്ത് 2021 ല്‍ നിയമിച്ചത് വെറും 17 പേരെ മാത്രമാണു . 356 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ അനാസ്ഥ. അതിനാല്‍ രാജ്യത്തെ വിദ്യാസമ്പന്നരായിട്ടുള്ള യുവാക്കളുടെ ആശങ്ക ദൂരീകരിക്കുന്നതിനായി ഒഴിഞ്ഞു കിടക്കുന്ന വിവിധ തസ്തികകള്‍ നികത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications