Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ഉദ്യോഗസ്ഥനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) നിഴല്‍ ഗ്രൂപ്പായ 'കശ്മീര്‍ ടൈഗേഴ്സ്' ആണ് ആക്രമണം നടത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം ദോഡ ടൗണില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ രാഷ്ട്രീയ റൈഫിള്‍സിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്.

Doda Encounter

ഹ്രസ്വമായ വെടിവയ്പ്പിന് ശേഷം, ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈന്യം പിന്തുടര്‍ന്ന് തിരിച്ചടിച്ചതോടെ രാത്രി 9 മണിയോടെ കാട്ടിനുള്ളില്‍ വെച്ചും വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അവരില്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങിയതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ജൂലൈ 9 ന് കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും 'കാശ്മീര്‍ ടൈഗേഴ്സ്' ആണ് നടത്തിയത്. രാത്രി 7.45 ഓടെ ദേശ വനമേഖലയില്‍ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം 20 മിനിറ്റിലധികം നീണ്ടുനിന്ന വെടിവയ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'കൂടുതല്‍ സൈനികരെ പ്രദേശത്തേക്ക് മാറ്റി. ഓപ്പറേഷന്‍ തുടരുകയാണ്,' വൈറ്റ് നൈറ്റ് കോര്‍പ്‌സ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മു മേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.

കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജൂലൈ 14 ന് ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ജൂലൈ 8 ന്, കത്വ ജില്ലയിലെ ദുര്‍ഘടമായ പര്‍വത പാതയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജൂലൈ ആറിന് കുല്‍ഗാം ജില്ലയിലുണ്ടായ ഇരട്ട ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയില്‍ 40ലധികം സൈനികരാണ് കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+