കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്‍ ആക്രമണം; ഛത്തീസ്ഗഡില്‍ സ്‌ഫോടനവും വെടിവെപ്പും

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ തിങ്കളാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ശക്തമായ ആക്രമണം. മാവോയിസ്റ്റുകള്‍ ഏഴ് ബോംബാക്രമണം നടത്തി. തൊട്ടുപിന്നാലെ വെടിവെപ്പുമുണ്ടായി. പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറെ നേരം വെടിവപ്പുണ്ടായെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഒരു ലക്ഷത്തോളം സൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഒളിയാക്രമണം

ഒളിയാക്രമണം

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കാന്‍കര്‍ ജില്ലയിലെ അന്തഗഡ് ഗ്രാമത്തിലാണ് ഏഴ് സ്‌ഫോടനങ്ങളുണ്ടായത്. മേഖലില്‍ പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്‍മാരുടെ സംഘത്തിനെതിരെ ഒളിയാക്രമണം നടത്തുകയായിരുന്നു. നാടന്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

കുഴിബോംബുകള്‍

കുഴിബോംബുകള്‍

സ്‌ഫോടനത്തില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ചിലതാണ് പൊട്ടിത്തെറിച്ചത്.

ഒരു മൃതദേഹം കണ്ടെടുത്തു

ഒരു മൃതദേഹം കണ്ടെടുത്തു

അതേസമയം, ബിജാപൂരിലും സുരക്ഷാ വിഭാഗവും മാവോയിസ്റ്റുകളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ഇവിടെ നിന്ന് ഒരു മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെടുത്തു. മറ്റൊരു മാവോയിസ്റ്റിനെ അറസ്റ്റ് ചെയ്തു. വനത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് വിവരം.

ഒരു ലക്ഷത്തോളം സൈനികര്‍

ഒരു ലക്ഷത്തോളം സൈനികര്‍

ഒരു ലക്ഷത്തോളം സൈനികരെയാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ബസ്തര്‍ ഡിവിഷനിലെ ഏഴ് ജില്ലകളിലും രാജ്‌നന്ദ്ഗാവ് ജില്ലയിലുമാണ് തിങ്കളാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് ഈ മാസം 20ന് നടക്കും. ഫലം ഡിസംബര്‍ 11ന് അറിയാം.

 ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇത്തവണ ഇവിടെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ചില അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നു. ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് അഭിപ്രായമുള്ള സര്‍വെ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്ന് എല്ലാ സര്‍വെകളും ശരിവയ്ക്കുന്നു. ഒരുപക്ഷേ ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്ര കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ചിരഞ്ജീവി രാജിവെക്കും, ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ പാളിആന്ധ്ര കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ചിരഞ്ജീവി രാജിവെക്കും, ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ പാളി

English summary
Encounter Breaks Out After Maoists Trigger 7 Explosions In Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X