ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു,ഏറ്റുമുട്ടല്‍ തുടരുന്നു
ബുധ്ഗാമിലെ ഹയാത്ത്പുരയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധ്ഗാമിലെ ഹയാത്ത്പുരയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ബുധ്ഗാമില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ നുഴഞ്ഞുകറയുന്ന മേഖലയാണ് ബുധ്ഗാം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്.












Click it and Unblock the Notifications