പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് സൈനികർ കൊല്ലപ്പെട്ടു
Recommended Video

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ | Oneindia Malayalam
ജമ്മു കശ്മീർ: അതിർത്തിയിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. പുൽവാമയിലെ പിൻഗ്ലാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത് നാല് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മൂന്ന് ഭീകരർ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. ഇവർ ജെയ്ഷെ മുഹമ്മദ് ഭീകരർ ആണെന്നും പുൽവാമ ഭീകരാക്രമണം നടത്തിയ ചാവേർ ആദിൽ ധറിന്റെ കൂട്ടാളികളാണെന്നുമാണ് സൂചന. സൈന്യം പ്രദേശം വളഞ്ഞത് മനസിലാക്കിയ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

വ്യാഴാഴ്ച പുൽവാമയിലെ അവന്തിപ്പുരയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റി 40 ജവാന്മനാർ വീരമൃത്യു വരിച്ചിരുന്നു. അവന്തിപ്പുരയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് വീണ്ടും ഏറ്റമുട്ടൽ നടന്നത്.












Click it and Unblock the Notifications