കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജമ്മുവിലെ ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു, സുരക്ഷ ശക്തമാക്കി
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നാഗര്‍കോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ടോള്‍ പ്ലാസയിലുണ്ടായിരുന്ന സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ ദേശീയപാത അടച്ചു. ടോള്‍ പ്ലാസയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.