ഉത്തര്‍പ്രദേശില്‍ ഭീകരനുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു; സ്ഥലവാസികളെ ഒഴിപ്പിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നത് സെയ്ഫുള്ള എന്ന ഭീകരനാണെന്നാണ് വിവരം. ഭീകരന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.
ഭോപ്പാല്‍-ഉജ്ഝയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം നടത്തിയെന്ന് സംശയിക്കപ്പെടുന്ന ഭീകരനാണ് വെടിച്ചതെന്നാണ് നിഗമനം. അതേസമയം അക്രമി ഒറ്റയ്ക്കാനോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അക്രമികളെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി 'ചില്ലി ബോംബ്' പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രവേശനം നിരോധിച്ചു
20 കമാന്‍ഡോകളാണ് ഏറ്റുമുട്ടല്‍ നടപടിയില്‍ പങ്കെടുക്കുന്നത്. പ്രദേശവാസികളെ സ്ഥലത്ത് നിന്ന ഒഴിപ്പിച്ചു. പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

സ്‌ഫോടനം
ചൊവ്വാഴ്ച രാവിലെ ഭോപ്പാലില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുള്ളയാളാണ് ഇയാളെന്നാണ് സൂചന. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് എത്തിയപ്പോളാണ് ഇയാള്‍വെടിയുതിര്‍ത്തത്.

ക്യാംപ് ചെയ്യുന്നുണ്ട്
പോലീസുമായി നിരവധി തവണ വെടിവെയ്പ്പ് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഭീകര ഏറ്റുമുട്ടല്‍
അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര്‍പ്രദേശില്‍ ഭീകരരുമായി സേന ഏറ്റുമുട്ടന്നത്.












Click it and Unblock the Notifications