കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ കമ്മ്യൂണിസം തുടച്ചുനീക്കി ബി.ജെ.പി..... ഇടതിന്‍റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിവ

  • By Rakhi Raveendran
Google Oneindia Malayalam News

കാൽനൂറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം. ആകെയുള്ള 52 സീറ്റിൽ 42 സീറ്റും നേടി ബി.ജെ.പി മുന്നേറുകയാണ്. കഴിഞ്ഞ തവണ ഒരുസീറ്റ് പോലും ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. ഇത്തവണ 18 സീറ്റാണ് സി.പി.എമ്മിന് ലഭിച്ചത്. ഭരണതുടർച്ച ലക്ഷ്യമിട്ട് അങ്കത്തട്ടിലിറങ്ങിയ മണിക് സർക്കാരിന് വൻ തിരിച്ചടിയാണുണ്ടായത്. ആറ് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ ഇത്തവണ കോൺഗ്രസ് സംപൂജ്യരായി.

രാജ്യത്ത് ഇടതുഭരണം നിലനിൽക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് ത്രിപുര. ഭരണവിരുദ്ധ വികാരം ഇത്തവണ പ്രകടമായിരുന്നെങ്കിലും ഭരണം നഷ്ടപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സി.പി.എം നേതൃത്വം. സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും അധികാരം നിലനിർത്താൻ കഴിയുമെന്നും സി.പിഎം വിശ്വസിച്ചു. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിൽ നിന്ന് 20 സീറ്റിന്‍റെ ലീഡാണുള്ളത്. ഇതോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. 2014ൽ ത്രിപുരയിലെ ബി.ജെ.പിയുടെ അംഗങ്ങൾ 15000 എങ്കിൽ ഇപ്പോൾ രണ്ട് ലക്ഷമാണ്. ഈ വളർച്ച തിരഞ്ഞെടുപ്പ്
ഫലത്തിലും തെളിഞ്ഞു.

ഭരണവിരുദ്ധത എങ്ങും പ്രകടം

ഭരണവിരുദ്ധത എങ്ങും പ്രകടം

'നമുക്ക് മാറാം' എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി ഇത്തവണ ത്രിപുരയില്‍ വോട്ടർമാരെ അഭിമുഖീകരിച്ചത്. 25 വർഷത്തെ ഭരണം സംസ്ഥാനത്തെ പിന്നിലാക്കിയതിന്‍റെ
തെളിവുകൾ നിരത്തയുള്ള ബി.ജെ.പി പ്രചാരണം സി.പി.എമ്മിന് കനത്ത തിരിച്ചടിയായി.

നഗരം ബിജെപിക്കൊപ്പം

നഗരം ബിജെപിക്കൊപ്പം

ഗ്രാമങ്ങൾ സിപിഎമ്മിന് പൂർണ്ണമായും കൈവിടാതിരുന്നപ്പോൾ നഗരങ്ങൾ ഇത്തവണ ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞു. തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നതാണ് ഇതിന് കാരണമായി ഉയർത്തുന്നത്. ചെറുപ്പക്കാർക്കിടയിൽ ഇതു കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

കാലുവാരൽ തുണച്ചു

കാലുവാരൽ തുണച്ചു

കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ച സീറ്റുകളിൽ ഒന്നുപോലും ഇത്തവണ ലഭിച്ചില്ല. ഇതിന് പ്രധാനകാരണം എംഎൽഎമാരുടെയും നേതാക്കന്മാരുടെയും ബി.ജെ.പിയിലേക്കുള്ള കുത്തൊഴുത്താണ്.

നേതാക്കള്‍ക്കൊപ്പം അണികളും

നേതാക്കള്‍ക്കൊപ്പം അണികളും

അഗർത്തലയിൽ വർഷങ്ങളായി ജയിക്കുന്ന
കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ അഞ്ച് എം.എൽ.എമാരോടൊപ്പം തൃണമൂൽ കോൺഗ്രസിലും പിന്നീട് ബിജെപിയിലേക്കും ചേക്കേറി. നേതാക്കൾക്കൊപ്പം അണികളും ബിജെപിയിലേക്ക്. ഇതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പാളയത്തിലെത്തി.

ഗോത്രവർഗങ്ങൾ കൈവിട്ടു

ഗോത്രവർഗങ്ങൾ കൈവിട്ടു

പ്രത്യേക ഗോത്ര സംസ്ഥാനമെന്ന ആവശ്യമുന്നിയിക്കുന്ന ഐ.പി.എഫ്.ടിയെ ഒപ്പം നിർത്താൻ കഴിഞ്ഞത് ബിജെപിയെ വലിയ രീതിയിൽ തുണച്ചു. ഇതു ഗോത്രസമുദായങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ബി.ജെപിയെ തുണച്ചപ്പോൾ ഇടതിന്‍റെ
പരാജയത്തിന് ആക്കം കൂട്ടി.

ഒമ്പത് സീറ്റ്

ഒമ്പത് സീറ്റ്

ഒമ്പത് സീറ്റ് ഐപിഎഫ്ടിക്കും ഗോത്രവർഗത്തിലെ
ചെറുതും വലുതുമായ സംഘടനകൾക്ക് ബി.ജെ.പി ബാനറിൽ സീറ്റ് നൽകുകയും ചെയ്തു.ഇവർക്കെല്ലാം വിജയിച്ചു കയറാനും കഴിഞ്ഞു. പ്രത്യേക സംസ്ഥാനമെന്ന വാഗ്ദാനത്തിലൂടെ ഇടതിന്‍റെ ശക്തമായ വോട്ടുബാങ്കായിരുന്ന ഗോത്ര
സമുദായങ്ങളെ അടർത്താനായി.

എങ്ങനെ വീഴാതിരിക്കും

എങ്ങനെ വീഴാതിരിക്കും

കൊച്ചുസംസ്ഥാനമായ ത്രിപുരയ്ക്ക്വാ രികോരിയാണ് കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്‍റെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനവാണ് വാഗ്ദാനം ചെയ്തത്. കൂടാതെ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളിലായി കോടികളുടെ വാഗ്ദാനവും. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ബി.ജെ.പിയെ തുണച്ചു.

English summary
end of cpm rule in thripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X