കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുജന്‍ രാഷ്ട്രീയം തീര്‍ന്നു; യുപിയില്‍ ഇനി ബിജെപിയുടെ രാജഭരണം, കോട്ടകള്‍ കൈവിട്ട് എസ്പി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ അധികാരം നേടിയിട്ടും വീര്യം ചോരാതെ ബിജെപി. സമാജ് വാദി പാര്‍ട്ടിയുടെ കോട്ടകള്‍ പിടിച്ചെടുത്താണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തേരോട്ടം തുടര്‍ന്നത്. പക്ഷേ ഈ തോല്‍വി എസ്പിയുടെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. മുമ്പ് കോണ്‍ഗ്രസ് ദീര്‍ഘകാലം യുപി ഭരിച്ചത് പോലുള്ള ഒരു സാഹചര്യമാണ് ഇതോടെ സംസ്ഥാനത്ത് വന്നിരിക്കുന്നത്.

എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യംഎഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം

എസ്പിക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ഇനി വരാനിരിക്കുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പിലോ തിരിച്ചുവരവുണ്ടാകുമെന്ന് പറയാനാവില്ല. അതിലുപരി എസ്പിയുടെ സംഘടനപരമായ ധാര്‍ഷ്ട്യവും ഈ തോല്‍വിക്ക് പിന്നിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

1

എസ്പിയുടെ അമിത ആത്മവിശ്വാസമാണ് തോല്‍വിക്കുള്ള പ്രധാന കാരണം. അസംഗഡിലും രാംപൂരിലും തോല്‍വികള്‍ നേതൃത്വത്തിനുള്ള അടി കൂടിയായിരുന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രണ്ടിടത്തും പ്രചാരണം പോലും നടത്തിയില്ല. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വളരെ ശക്തമായ പ്രചാരണമാണ് രണ്ടിടത്തും നടത്തിയത്. അഖിലേഷിന്റെ മണ്ഡലം കൂടിയാണ് അസംഖഡ്. എന്നിട്ടും അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. എന്ത് വന്നാലും വിജയിക്കുമെന്ന ധാര്‍ഷ്ട്യമായിരുന്നു പ്രധാന കാരണം.

2

അഖിലേഷിന്റെ ബന്ധു ധര്‍മേന്ദ്ര യാദവാണ് അസംഗഡില്‍ മത്സരിച്ചത്. എന്നിട്ടും അഖിലേഷ് പ്രചാരണത്തിനെത്തിയില്ല. രാംപൂര്‍ അസംഖാന്റെ കോട്ടയാണ്. അവിടെ അദ്ദേഹത്തിന്റെ തോല്‍പ്പിക്കുക അസാധ്യവും. എന്നാല്‍ ബിജെപി അതും സാധ്യമാക്കി. രാംപൂരിലെ തോല്‍വിയാണ് കൂടുതല്‍ വലിയ മാര്‍ജിനില്‍ ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലിലാണ് അസംഖാന്‍. സ്വന്തം കുടുംബത്തില്‍ നിന്ന് ആരെയും ഇവിടെ അദ്ദേഹം മത്സരിപ്പിച്ചില്ല. അതിനൊക്കെ പുറമേ അദ്ദേഹത്തിന്റെ കുടുംബത്തിന് അഖിലേഷുമായി പ്രശ്‌നങ്ങളുണ്ട്. എസ്പിയുടെ പിന്തുണ കിട്ടുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

3

അഖിലേഷ് പ്രചാരണത്തിനായി പോവാതിരുന്നത് ഈ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു. യുപിയിലെ ബുള്‍ഡോസര്‍ നടപടിയെയും, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനെയും ജനങ്ങള്‍ അംഗീകരിച്ചു എന്ന് ബിജെപിക്ക് ഇതോടെ ഉറപ്പിക്കാം. സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രതിപക്ഷം നിറഞ്ഞ് നില്‍ക്കുന്നതും യോഗി ആദിത്യനാഥിന് കൂടുതല്‍ സൗകര്യമാണ്. എന്‍ഡിഎയ്ക്ക് യുപിയില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ഇതോടെ 66 ആയി. എസ്പിയുടേത് മൂന്നായി ചുരുങ്ങി. 64 സീറ്റായിരുന്നു 2019ല്‍ എന്‍ഡിഎ നേടിയത്.

4

എസ്പി ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവന്നു എന്നായിരുന്നു അവകാശപ്പെട്ടിരുന്നു. 125 സീറ്റ് അവര്‍ നേടിയിരുന്നു. എന്‍ഡിഎയുടെ സീറ്റ് കുറഞ്ഞ് 273 ആയിരുന്നു. 2017ല്‍ 325 സീറ്റായിരുന്നു എന്‍ഡിഎ നേടിയത്. അഞ്ച് വര്‍ഷം മുമ്പ് ഗൊരഖ്പൂരും ഫൂല്‍പൂരും പിടിച്ച് എസ്പിയെ അതേ നാണയത്തില്‍ സ്വന്തം കോട്ട പിടിച്ച് നാണംകെടുത്താനും ബിജെപിക്ക് സാധിച്ചു. 2017ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴിഞ്ഞ സീറ്റുകള്‍ എസ്പി തിരിച്ചുപിടിക്കുകയായിരുന്നു. ഇത് ബിജെപിക്ക് വലിയ നാണക്കേടായിരുന്നു.

5

2019ല്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ചായിരുന്നു മത്സരിച്ചത്. ഇത്തവണ ബിഎസ്പി ഒറ്റയ്ക്ക് മത്സരിച്ചു. അസംഗഡില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഷാം ആലം 30 ശതമാനത്തോളം വോട്ടാണ് പിടിച്ചത്. ഇതാണ് എസ്പിയെ തോല്‍വിയിലേക്ക് നയിച്ചത്. രാംപൂരില്‍ ബിജെപിയും എസ്പിയുമായി നേരിട്ട് ഏറ്റുമുട്ടി. ഘനശ്യാം ലോധി ഇവിടെ വിജയിച്ചു. വര്‍ഗീയ-ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന് അന്ത്യമായെന്ന് ബിജെപി നേതാവ് ബിഎല്‍ സന്തോഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗിയുടെയും വികസന രാഷ്ട്രീയമാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 6

ത്രിപുരയില്‍ അതുപോലെ നാല് സീറ്റിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും ബിജെപി നേടി. ഒരു സീറ്റ് കോണ്‍ഗ്രസും കൊണ്ടുപോയി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ് ത്രിപുരയില്‍. ഇത് സെമി ഫൈനലായിട്ടാണ് വിലയിരുത്തിയിരുന്നത്. മുഖ്യമന്ത്രി മാറിയിട്ടും ബിജെപി തന്നെ ഇവിടെ ജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ഇവിടെ വന്‍ ഫ്‌ളോപ്പായി മാറി. അഭിഷേക് ബാനര്‍ജി അടക്കം വന്നിട്ടും കാര്യമുണ്ടായില്ല. 2.8 ശതമാനം വോട്ടാണ് അവര്‍ക്ക് നാല് മണ്ഡലത്തില്‍ നിന്നാകെ കിട്ടിയത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

English summary
end of bahujan politics in uttar pradesh, bjp's bypoll win seals a new era for yogi adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X