മാരുതിയുടെ 'കടുംകൈ'! റിറ്റ്സ് ഇനിയില്ല, വില്‍പ്പന അവസാനിപ്പിക്കാന്‍ മാരുതിയുടെ തീരുമാനം...
2009ലാണ് ഹാച്ച്ബാക്ക് കാറായ റിറ്റ്സ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്.
ദില്ലി: വാഹനപ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നായ റിറ്റ്സിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ മാരുതി തീരുമാനിച്ചു. പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് റിറ്റ്സിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതെന്ന് മാരുതി വക്താവ് പിടിഐയോട് വ്യക്തമാക്കി. ഇന്ത്യയിലെയും വിദേശത്തെയും കാര്‍ വിപണിയില്‍ ഇനി റിറ്റ്സ് ഉണ്ടാവില്ല.
2009ലാണ് ഹാച്ച്ബാക്ക് കാറായ റിറ്റ്സ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍,ഡീസല്‍ മോഡലുകളില്‍ പുറത്തിറക്കിയ റിറ്റ്സിന്റെ നാല് ലക്ഷത്തിന് മുകളില്‍ യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. ടോള്‍ ബോയ് മസ്ക്കുലര്‍ ഡിസൈനുമായി വിപണിയിലെത്തിയ മാരുതി റിറ്റ്സിനെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരുന്നാണ് പലരും റിറ്റ്സ് സ്വന്തമാക്കിയത്.

കാറിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അടുത്ത പത്ത് വര്‍ഷത്തേക്ക് റിറ്റ്സിന്റെ സ്പെയര്‍ പാര്‍ട്സുകള്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു. ഏറ്റവുമധികം വില്‍പ്പനയുള്ള കോംപാക്ട് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് മാരുതിയുടെ ശ്രമം. നിലവില്‍ സെലേറിയോ,ഇഗ്നിസ്, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ കാറുകളുടെ വില്‍പ്പന ഉയര്‍ത്താനാണ് മാരുതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് റിറ്റ്സിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications