കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതിയുടെ 'കടുംകൈ'! റിറ്റ്‌സ് ഇനിയില്ല, വില്‍പ്പന അവസാനിപ്പിക്കാന്‍ മാരുതിയുടെ തീരുമാനം...

2009ലാണ് ഹാച്ച്ബാക്ക് കാറായ റിറ്റ്‌സ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്.

Google Oneindia Malayalam News

ദില്ലി: വാഹനപ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നായ റിറ്റ്‌സിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ മാരുതി തീരുമാനിച്ചു. പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് റിറ്റ്‌സിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതെന്ന് മാരുതി വക്താവ് പിടിഐയോട് വ്യക്തമാക്കി. ഇന്ത്യയിലെയും വിദേശത്തെയും കാര്‍ വിപണിയില്‍ ഇനി റിറ്റ്‌സ് ഉണ്ടാവില്ല.

2009ലാണ് ഹാച്ച്ബാക്ക് കാറായ റിറ്റ്‌സ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍,ഡീസല്‍ മോഡലുകളില്‍ പുറത്തിറക്കിയ റിറ്റ്‌സിന്റെ നാല് ലക്ഷത്തിന് മുകളില്‍ യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. ടോള്‍ ബോയ് മസ്‌ക്കുലര്‍ ഡിസൈനുമായി വിപണിയിലെത്തിയ മാരുതി റിറ്റ്‌സിനെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരുന്നാണ് പലരും റിറ്റ്‌സ് സ്വന്തമാക്കിയത്.

ritz

കാറിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അടുത്ത പത്ത് വര്‍ഷത്തേക്ക് റിറ്റ്‌സിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു. ഏറ്റവുമധികം വില്‍പ്പനയുള്ള കോംപാക്ട് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് മാരുതിയുടെ ശ്രമം. നിലവില്‍ സെലേറിയോ,ഇഗ്നിസ്, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ കാറുകളുടെ വില്‍പ്പന ഉയര്‍ത്താനാണ് മാരുതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് റിറ്റ്‌സിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Maruti Suzuki has stopped selling one of its popular hatchbacks Ritz in both domestic and international markets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X