കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനഘട്ട വോട്ടെടുപ്പ്: എല്ലാ കണ്ണും വാരണാസിയില്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ (12-05-2014- തിങ്കള്‍) നടക്കും. ആവേശം നിറച്ച ഈ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. മൂന്ന് സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉത്തരപ്രദേശില്‍ 18, പശ്ചിമ ബംഗാളില്‍ 17, ബീഹാറില്‍ 6.

രാജ്യം ഉറ്റുനോക്കുന്ന വാരണസിയില്‍ കലാശക്കൊട്ടും ഗംഭീരമായിരുന്നു. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും നേര്‍ക്കു നേര്‍ നിന്ന് മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത് അജയ് റായിയാണ്. ബി ജെ പിയും കോണ്‍ഗ്രസും എ എ പിയും സര്‍വ്വ തന്ത്രവും പുറത്തെടുക്കുന്നു എന്നതാണ് വാരണാസിയെ ശ്രദ്ധേയമാക്കുന്നത്.

Narendra Modi, Kejriwal

മോദിയെ വെല്ലുവിളിച്ച, ദില്ലിവിട്ടെത്തിയ കെജ്രിവാളിന് വാരണസിയില്‍ ജയിച്ചേ മതിയാവൂ. ചില്ലറ വിവാദങ്ങള്‍ക്കൊടുവില്‍ മുരളി മനോഹര്‍ ജോഷിയില്‍ നിന്ന് ഏറ്റെടുത്ത വാരണസിയില്‍ വിജയം നേടുക എന്നത് മോദിയുടെയും അഭിമാന പ്രശ്‌നമാണ്. കോണ്‍ഗ്രസിന്റെ മാനംരക്ഷിക്കാന്‍ അജയ് റിയിയ്ക്കും ലക്ഷ്യം കാണണം. പൊടിപാറുന്ന മത്സരത്തിന് സാക്ഷികളാകാന്‍ കാത്തിരിക്കുകയാണ് വാരണസി.

അവസാന ദിവസം രാഹുല്‍ നടത്തിയ റോഡ് ഷോയിലുണ്ടായ വന്‍ ജനപങ്കാളിത്തമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുയര്‍ത്തുന്നത്. മോദിയുടെ റാലി തടഞ്ഞ് റാഹുലിന്റെ റാലിയ്ക്ക് അനുമതി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ബി ജെ പി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

സമാജ് വാദി പാര്‍ട്ടിന നേതാവ് മുലായം സിംഗ് യാദവ് (അസംഗഢ്), കണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ഉത്തരപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗദംബികപാല്‍ (ദോമാലിയ ഗഞ്ച്) എന്നിവരുള്‍പ്പടെ ആകെ 601 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്.

English summary
Campaigning for the final phase of the marathon Lok Sabha elections, which stretched into 10 polling days over five weeks, drew to a close on Saturday, leaving behind memories of a bitterly-fought battle that saw some of the most acrimonious statements by political leaders across parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X