കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍, ഗാന്ധിയോ അതോ ഹിറ്റ്‌ലറോ?

Google Oneindia Malayalam News

ദില്ലി: സ്റ്റാലിനിസ്റ്റ് രീതിയാണ് ആം ആദ്മി പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് ആക്ഷേപിക്കുന്നത് പുറത്തുനിന്നും ആരുമല്ല. പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ യോഗേന്ദ്ര യാദവാണ്. എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തിയ തങ്ങളെ മൂലക്കാക്കിയാല്‍ മതി പാര്‍ട്ടി നേതാക്കള്‍ക്ക് എന്നാണ് ആപ്പിന്റെ പ്രധാന ക്യാംപെയ്‌നര്‍മാരില്‍ ഒരാളായ യാദവ് പറയുന്നത്. തന്നെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് യാദവ് ഇക്കാര്യം പറഞ്ഞത്.

നരേന്ദ്ര മോദിയുടെ ബി ജെ പിയെ അപ്രസക്തമാക്കി ദില്ലി തൂത്തുവാരിയപ്പോള്‍ ഒരു മഹാത്മാഗാന്ധിയുടെ പരിവേഷമായിരുന്നു അരവിന്ദ് കെജ്രിവാളിന് ഉണ്ടായിരുന്നത്. 70 ല്‍ മൂന്നേ മൂന്ന് സീറ്റുകള്‍ മാത്രമാണ് ആപ്പ് ബി ജെ പിക്ക് വിട്ടുകൊടുത്തത്. എന്നാല്‍ ഈ വിജയം കഴിഞ്ഞ് മാസങ്ങള്‍ പോലും പിന്നിട്ടില്ല, പാര്‍ട്ടിയില്‍ അപശബ്ദങ്ങള്‍ ഉയര്‍ന്നു. കെജ്രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

arvind-kejriwal

ഇത്തവണ, വിനോദ് കുമാര്‍ ബിന്നിയെയോ ഷാസിയ ഇല്‍മിയെയോ പോലെ സാധാരണക്കാരായിരുന്നില്ല ശബ്ദം ഉയര്‍ത്തിയത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമായിരുന്നു എതിര്‍പ്പുകള്‍ക്ക് പിന്നില്‍. എന്നാല്‍ ഇവരെയും പ്രയാസമേതും കൂടാതെ കെജ്രിവാള്‍ വീഴ്ത്തി. ചെറിയ ഒരു എതിര്‍പ്പ് പോലും തനിക്കെതിരെ ഉയരരുത് എന്ന് വാശിപിടിക്കുന്ന, ഏകാധിപത്യസ്വഭാവം തീര്‍ച്ചയായും ഗാന്ധിയെ അല്ല, അഡോള്‍ഫ് ഹിറ്റ്‌ലറെയാണ് ഓര്‍മപ്പെടുത്തുന്നത്.

അടുത്ത പേജില്‍: കെജ്രിവാള്‍, പാര്‍ട്ടിയില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രി?

English summary
The chaos in what was considered to be a refined version of the Aam Aadmi Party (AAP) has proved one thing: This unit will remain more a fiefdom of Arvind Kejriwal than a really inclusive outfit fit to be called a democratic party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X