കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു ശത്രു ബിജെപി: പക്ഷെ പോര് മഹാസഖ്യവും കോണ്‍ഗ്രസും തമ്മില്‍; യുപിയില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി

Google Oneindia Malayalam News

ലക്നൗ: ഉത്തര്‍പ്രദേശ് പിടിച്ചാല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള പ്രധാന കടമ്പ കടന്നു എന്നാണ് വെയ്പ്. 2014 ല്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71 സീറ്റുകളും പിടിച്ചതായിരുന്നു കേന്ദ്രത്തില്‍ ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം നേടികൊടുത്തത്. എന്നാല്‍ ഇത്തവണ യുപിയില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ല.

<strong>ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ</strong>ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും യുപിയില്‍ ശക്തമായ വെല്ലുവിളിയാണ് ബിജെപിക്ക് ഉയര്‍ത്തുന്നത്. കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. കോണ്‍ഗ്രസും മഹാസഖ്യവും പരസ്പരം മത്സരിക്കുന്നത് ബിജെപിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ലഭ്യമാവുന്ന സീറ്റുകളില്‍ കുറവുണ്ടാകുമെങ്കിലും യുപിയില്‍ ഇത്തവണയും മേധാവിത്വം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍.. വിശദവിവരങ്ങള്‍ ഇങ്ങനെ..

പ്രധാന എതിരാളി

പ്രധാന എതിരാളി

യുപിയില്‍ ബിജെപിയാണ് പ്രധാന എതിരാളികളെങ്കിലും അവരെ നേരിടുന്നതിനേക്കാള്‍ വീറും വാശിയോടെയുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം നേടിരുന്നത്. ബിജെപി കടുത്ത പരീക്ഷണം നേരിടുന്ന കിഴക്കന്‍ യുപിയിലേക്ക് മത്സരങ്ങള്‍ കടന്നതോടെയാണ് ഇത് ശക്തമായത്.

ആരോപണം

ആരോപണം

ബിഎസ്പിയും എസ്പിയും രാഷ്ട്രീയ ലോക്ദളും ഉള്‍പ്പെടുന്ന മഹാസാഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് അഖിലേഷ് യാദവും മയാവതിയും ആരോപിക്കുന്നു.

വിജയിച്ചു കയറാന്‍ ബിജെപി

വിജയിച്ചു കയറാന്‍ ബിജെപി

ഇത്തരമൊരു ലക്ഷ്യം കോണ്‍ഗ്രസിന് ഉണ്ടാവില്ലെങ്കിലും ഫലത്തില്‍ കിഴക്കന്‍ യുപിയിലെ സീറ്റുകളില്‍ സംഭവിക്കുന്നത് ഇതാണ്. മഹാസഖ്യത്തിനും കോണ്‍ഗ്രസിനും ഇടയിലും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുമ്പോള്‍ വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

സഖ്യത്തിന്‍റെ വോട്ടു ചോര്‍ത്താന്‍

സഖ്യത്തിന്‍റെ വോട്ടു ചോര്‍ത്താന്‍

മഹാസഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ ശേഷം ബിജെപിയെ പരാജയപ്പെടുത്തുന്നതിനേക്കാള്‍ വ്യഗ്രതയോടെ സഖ്യത്തിന്‍റെ വോട്ടു ചോര്‍ത്താന്‍ ശക്തിയുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയതെന്ന് അഖിലേഷും മായാവതിയും കുറ്റപ്പെടുത്തുന്നു.

മറുപടി

മറുപടി

ബിജെപിയെ സഹായിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മറുപടി നല്‍കുന്നത്. സ്വന്തം നിലക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായ സാഹചര്യവും പ്രിയങ്ക വിശദീകരിക്കുന്നു.

രാഹുല്‍ ഗാന്ധിയും

രാഹുല്‍ ഗാന്ധിയും

രാഹുല്‍ ഗാന്ധിയും വലിയ വിമര്‍ശനമാണ് മഹാസഖ്യത്തിന് നേരെ നടത്തിയത്. എസ്പിയുടേയും ബിഎസ്പിയുടേയും റിമോട്ട് കണ്‍ട്രോള്‍ മോദിയുടെ പക്കലാണെന്നും ഇരുപാര്‍ട്ടികള്‍ക്കും ബിജെപിയുമായുള്ള ബന്ധത്തിലൊരു ചരിത്രമുണ്ടെന്നും വിമര്‍ശിക്കുന്നു.

കിഴക്കന്‍ യുപിയില്‍

കിഴക്കന്‍ യുപിയില്‍

മഹാസഖ്യവും കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ കിഴക്കന്‍ യുപിയില്‍ വലിയ പ്രതിസന്ധി നേരിടുന്ന ബിജെപിയെ ഏറെ സന്തോഷിപ്പിക്കുന്നു. ബിജെപിയിലെ പടലപിണക്കങ്ങളും സര്‍ക്കാര്‍ വിരുദ്ധതയും വേണ്ടത്ര പ്രചരണ വിഷയമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കുന്നുമില്ല.

വാരണാസിയില്‍

വാരണാസിയില്‍

വാരണാസിയില്‍ മോദിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കാന്‍ പോയത് യുപിയില്‍ മാത്രമല്ല രാജ്യത്ത് തന്നെ മഹാസഖ്യമെന്ന സാധ്യതകളെ ചോദ്യം ചെയ്യുന്നു.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ അജയ് റായിയാണ് കോണ്‍ഗ്രസ് വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ബിഎ​സ്.എ​ഫി​ൽ നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട തേ​ജ്​​ബ​ഹാ​ദൂ​റി​ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി പിന്തുണ പ്രഖ്യാപിച്ചെങ്കിലും ആ സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോയത് മഹാസഖ്യത്തിന് വലിയ തിരിച്ചടിയായി.

മധ്യപ്രദേശിലേക്കും

മധ്യപ്രദേശിലേക്കും

യുപിയിലെ കോണ്‍ഗ്രസ്-ബിഎസ്പി പോര് മധ്യപ്രദേശിലേക്കും കടന്നിട്ടുണ്ട്. ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബിഎസ്പി നിര്‍ത്തയ ലോകേന്ദ്ര സിങ് രാജ്പുത് കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

പി​ന്തു​ണ പി​ൻ​വ​ലി​ക്കും

പി​ന്തു​ണ പി​ൻ​വ​ലി​ക്കും

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ മായാവതി വലിയ വിമര്‍ശനമാണ് അഴിച്ചു വിട്ടത്. കൂ​റു​മാ​റ്റ ച​രി​ത്രം കോ​ൺ​ഗ്ര​സി​ൽ നി​ന്നാ​ണ്​ ബിജെപി പ​ഠി​ച്ച​തെ​ന്നും അധികം കളിച്ചാല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ക​മ​ൽ​നാ​ഥ്​ മ​ന്ത്രി​സ​ഭ​ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്നും മായാവതി​ ഭീ​ഷ​ണി മു​ഴക്കി.

<strong>ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്, ഫസൽ ഗഫൂറിനെതിരെ സമസ്ത നേതാവ്</strong>ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്, ഫസൽ ഗഫൂറിനെതിരെ സമസ്ത നേതാവ്

English summary
enemy is bjp but fight between opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X