കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്രയ്ക്ക് കുരുക്ക്, ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റഡി ആവശ്യപ്പെട്ടു!

Google Oneindia Malayalam News

ദില്ലി: റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍. അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദില്ലി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പി ചിദംബരത്തിനും ഡികെ ശിവകുമാറിനും പിന്നാലെ കോണ്‍ഗ്രസുമായി ബന്ധമുള്ള മറ്റൊരു നേതാവിന് കൂടിയാണ് കുരുക്ക് മറുകുന്നത്. നേരത്തെ ചിദംബരത്തിന്റെയും ശിവകുമാറിന്റെയും മുന്‍കൂര്‍ ജാമ്യം തള്ളിയ ശേഷമായിരുന്നു കസ്റ്റഡിയില്‍ എടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.

1

അതേസമയം വദ്രയെ കസ്റ്റഡിയില്‍ ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. കള്ളപണം വെളുപ്പിച്ച കേസില്‍ വദ്ര അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് മറുപടി നല്‍കിയത്. തങ്ങള്‍ വലിയൊരു മണിചെയിന്‍ ശ്യംഖലയെ കണ്ടെത്തിയെന്നും, ഇതിന്റെ തെളിവുകള്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

വദ്ര ഇപ്പോള്‍ സ്‌പെയിനിലാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ അദ്ദേഹം മടങ്ങിയെത്തും. പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വിദേശത്ത് പോകുന്നത്. ഏപ്രില്‍ ഒന്നിന് മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് കോടതി അനുവദിച്ചിരുന്നു. നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും, വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം കൂടുതല്‍ വാദങ്ങള്‍ നവംബര്‍ അഞ്ചിനാണ് ഇനി നടക്കുക.

അതേസമയം വദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും, ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു. വദ്രയുടെ പല ഉത്തരങ്ങളും അദ്ദേഹത്തിന്റെ പങ്കാളികള്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് വ്യത്യാസമുള്ളതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. വദ്ര തട്ടിപ്പ് നടത്തിയെന്നതിന് 18ലധികം ഉദാഹരണങ്ങളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. ലണ്ടനിലെ ബ്രയാന്‍സ്റ്റന്‍ സ്‌ക്വയറില്‍ കൊട്ടാരം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പിലാണ് മല്യ കേസ് നേരിടുന്നത്. വദ്ര അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റിന് അധ്യക്ഷ സ്ഥാനം നഷ്ടമാവും....കോണ്‍ഗ്രസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍!!സച്ചിന്‍ പൈലറ്റിന് അധ്യക്ഷ സ്ഥാനം നഷ്ടമാവും....കോണ്‍ഗ്രസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍!!

English summary
enforcement asks court for robert vadra custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X