കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീം ആർമിക്ക് ക്ലീൻ ചിറ്റ്? പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന് ഇഡി, 100 കോടി പ്രചാരണവും തെറ്റ്!!

Google Oneindia Malayalam News

ദില്ലി: ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമിയും പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ സംഘർഷം വർധിപ്പിച്ചുവെന്നാണ് നേരത്തെ ഉയർന്ന ആരോപണം. 100 കോടി രൂപ പിടിച്ചെടുത്തെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ ഭീം ആർമി ശ്രമിക്കുന്നുവെന്ന് യുപി ഡിജിപി ബ്രിജ് ലാൽ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയത്.

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌

ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകുന്നതിനിടെ യുപി പോലീസ് നാല് പേരെ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാൾ മലയാളിയായ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനാണ്. കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് മഥുര പോലീസ് കേസെടുത്തിട്ടുള്ളത്.

 bhim-army-15

ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും ആദ്യം ലൈംഗിക പീഡനത്തിന് ആരോപണമുന്നയിച്ചത്. ഒരാൾക്കെതിരെയാണ്. തുടർന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് മറ്റ് മൂന്നുപേർക്കുമെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് യുപി ഡിജിപി ഉന്നയിച്ച ആരോപണം. പോപ്പുലർ ഫ്രണ്ട് ഇന്ത്യയ്ക്കും യുവജനസംഘടനയായ ക്യാംമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും ഹത്രാസ് പീഡനത്തിനെതിരായ പ്രതിഷേധത്തിൽ സജീവമായിരുന്നുവെന്നാണ് യുപി ഡിജിപിയും പട്ടിക ജാതി- പട്ടിക വർഗ്ഗ കമ്മീഷന്റെ മുൻ മേധാവി കൂടിയായ ബ്രിജ് ലാൽ ആരോപിച്ചിരുന്നു. കേസിൽ അക്രമം അഴിച്ചുവിടുന്നതിനായി 100 കോടി രൂപ ചെലവിട്ടതായും ഡിജിപി അവകാശപ്പെട്ടിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടിയെ കാണാൻ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് അനുയായികൾക്കൊപ്പം ആശുപത്രിയിലെത്തിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. പെൺകുട്ടിയുടെ കുടുംബം ഇതിനകം തന്നെ സമ്മർദ്ദത്തിലാണ്. അതിനിടെ പലരും പലതരത്തിലുള്ള നിർദേശങ്ങളാണ് നൽകുന്നത്. ഇപ്പോൾ അവർ നാർക്കോ അനാലിസിസിൽ നിന്നും സിബിഐ അന്വേഷണത്തിൽ നിന്നും പിന്മാറുകയാണെന്നും ഡിജിപി അവകാശപ്പെടുന്നു.

Recommended Video

cmsvideo
Chandrasekhar azad to start protest in hathras

English summary
Enforcement clarifies No cash spend for Hathras protest, No connection between PFI and Bhim army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X